
തിരൂര്‍ : തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍ കിഴക്കുഭാഗത്തെ ടിക്കറ്റ് റിസര്‍വേഷന്‍ കൗണ്ടര്‍ അടച്ചുപൂട്ടി. പ്രതിഷേധവുമായി യാത്രക്കാര്‍ രംഗത്ത്. യാതൊരു മുന്നിറയിപ്പുമില്ലാതെയാണ് റെയില്‍വേ നടപടി.
അമൃത് ഭരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സ്റ്റേഷന്റെ കിഴക്കുഭാഗത്ത് റിസര്‍വേഷന്‍ കൗണ്ടര്‍ ആരംഭിച്ചത്. ഇത് യാത്രക്കാര്‍ക്ക് ഏറെ ഉപകാരപ്രദമായിരുന്നു. കൗണ്ടര്‍ പൂട്ടിയതോടെ സ്റ്റേഷന്റെ മറുഭാഗത്തെത്തി പടിഞ്ഞാറന്‍ കൗണ്ടറിനെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് യാത്രക്കാര്‍. ഇത് തിരക്ക് വര്‍ധിക്കാനും ഇടയാക്കും.
ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്തതിനാലാണ് കൗണ്ടര്‍ അടച്ചുപൂട്ടിയതെന്നാണ് റെയില്‍വേയുടെ വിശദീകരണം. റെയില്‍വേ നടപടിയില്‍ മലബാര്‍ ട്രെയിന്‍ പാസഞ്ചേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രതിഷേധിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



