HIGHLIGHTS : Excise seizes 2200 kg of tobacco products stored at home in Thalappara
തിരൂരങ്ങാടി:തലപ്പാറയിൽ വീട്ടിൽ സൂക്ഷിച്ച 2200 കിലോ പുകയില ഉത്പന്നങ്ങൾ എക്സൈസ് പിടികൂടി.തിരൂരങ്ങാടി താലൂക്കിലെ മൂന്നിയൂർ വില്ലേജിലെ തലപ്പാറ ജംഗ്ഷന് സമീപം താമസിക്കുന്ന കൈതകത്ത് വീട്ടിൽ ലത്തീഫ് എന്നയാളുടെ വീട്ടിൽ നിന്നാണ് ഇത്രയും പുകയിൽ ഉൽപ്പന്നങ്ങൾ കണ്ടെടുത്തത് ,.
30 ചാക്കുകളിൽ ആയിരുന്നു പുകയില ഉത്പന്നങ്ങൾ സൂക്ഷിച്ചിരുന്നത്.
എക്സ്സൈസ് ഇൻസ്‌പെക്ടർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പരപ്പനങ്ങാടി എക്സ്സൈസ് നടത്തിയ പരിശോധനയിലാണ് തലപ്പാറ ജങ്ങ്ഷന് സമീപത്തെ വീട്ടിൽ നിന്നും പുകയില ഉത്പന്നങ്ങൾ പിടികൂടിയത്.വൻ റാക്കറ്റാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നതെന്നും ജില്ലയിൽ പുകയില ഉത്പ്പന്നങ്ങൾ വിതരണം ചെയ്യുന്ന മൊത്തവില്പനക്കാരിൽ ഒരാളാണ് പിടിയിലായതെന്നും ഇൻസ്‌പെക്ടർ പറഞ്ഞു. നിലവിൽ സ്റ്റാറ്റ്യൂട്ടറി വാണിംഗ് ഇല്ലാത്ത വിദേശ നിർമ്മിത സിഗരറ്റുകളും കണ്ടെടുത്തിട്ടുണ്ട്.ഇയാളുടെ പേരിൽ പുകയില ഉൽപ്പന്നങ്ങൾ സൂക്ഷിച്ചതിന് കേസെടുത്തു.
എക്സ് സൈസ് ഇൻസ്‌പെക്ടർ കെ ടി ഷാനൂജ്,അസി. എക്സ്സൈസ് ഇൻസ്‌പെക്ടർമാരായ ദിനേശ്. ടി, അജിത് കുമാർ , ഇന്റലിജൻസ് ബ്യൂറോ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ മിനുരാജ് എന്നിവരുടെ നേതൃത്വത്തിലാണ് പുകയില ഉത്പന്നങ്ങൾ പിടികൂടിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു


