രാഹുല്‍ഗാന്ധി മലപ്പുറത്തെത്തുന്നു : വണ്ടൂരില്‍ വന്‍ ഒരുക്കങ്ങള്‍

മലപ്പുറം:  ലോകസ്ഭാ തെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് അഖിലേന്ത്യ അധ്യക്ഷന്‍ നാളെ മലപ്പുറം ജില്ലയില്‍ പ്രചരണത്തിനെത്തുന്നു. വയനാടിന്റെ ഭാഗമായ വണ്ടൂരില്‍ എപ്രില്‍ 17നാണ് പരിപാടി.

ബൈപ്പാസ് റോഡിലെ സിയന്ന ഓഡിറ്റോറിയത്തിനടുത്തുള്ള പാടത്താണ് വേദി സജ്ജീകരിച്ചിരിക്കുന്നത്. ഹെലികോപ്ടറിലായിരിക്കും രാഹുല്‍ വണ്ടൂരിലെത്തുക.

പതിറ്റാണ്ടുകള്‍ക്ക് മുമ്പ് രാഹുലിന്റെ മുതുമുത്തച്ഛനായ ജവഹര്‍ലാല്‍ നെഹ്‌റു വണ്ടുര്‍ ഗവ. വിഎംസി സ്‌കൂളില്‍ എത്തിയിരുന്നു.

കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല നേരിട്ടെത്തി ഒരുക്കങ്ങള്‍ വിലയിരുത്തി. അന്ന് കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയില്‍ ഒരു പൊതുയോഗത്തില്‍ പങ്കെടുത്ത ശേഷമാണ് രാഹുല്‍ വണ്ടുരിലെത്തുക.

Share news
error: Content is protected !!
Scroll to Top