രാഹുല്‍ ഗാന്ധി അഞ്ച് ദിവസത്തിനകം മടങ്ങിയെത്തും

rahul-afp1ന്യൂഡല്‍ഹി: പാര്‍ട്ടിയില്‍ നിന്നും ലീവെടുത്ത് മാറിനില്‍ക്കുന്ന കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി അഞ്ച് ദിവസത്തിനകം സജീവ രാഷ്ട്രീയത്തിലേയ്ക്ക് മടങ്ങിയെത്തുമെന്ന് മുതിര്‍ന്ന നേതാവ് കമല്‍നാഥ്.

ബജറ്റ് സമ്മേളനത്തിന്റെ തൊട്ടുമുന്‍പ് രാഹുല്‍ അവധി എടുത്ത് മാറിയത് വന്‍ വാര്‍ത്തയായിരുന്നു. രാഹുല് ഗാന്ധി രാജ്യത്ത് തന്നെ ഉണ്ടെന്നും, അല്ല വിദേശത്താണെന്നുമുള്ള വാര്‍ത്ത പ്രചരിയ്ക്കുമ്പോഴാണ് കമല്‍നാഥിന്റെ വിശദീകരണം.

രാഹുല്‍ ഉത്തരാഖണ്ഡിലാണെന്നും ബാങ്കോക്കിലാണെന്നും നേരത്തെ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഉത്തരാഖണ്ഡില്‍ രാഹുല്‍ എത്തിയതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അഭ്യൂഹങ്ങളെല്ലാം കോണ്‍ഗ്രസ് തള്ളിക്കളഞ്ഞു. എന്നാല്‍ രാഹുല്‍ എവിടെയാണെന്ന് വ്യക്തമാക്കാന്‍ പാര്‍ട്ടി തയാറായില്ല.

Share news
error: Content is protected !!
Scroll to Top