കൊക്കൈയ്ന്‍ ഉപയോഗിച്ചിട്ടില്ലെന്ന് ഷൈന്‍ ടോം ചാക്കോ

shine-tom-chackoകൊച്ചി: താന്‍ കൊക്കൈയ്ന്‍ ഉപയോഗിച്ചില്ലെന്ന് തെളിഞ്ഞല്ലോ എന്ന് അറസ്റ്റിലായ നടന്‍ ഷൈന്‍ ടോം ചാക്കോ. എറണാകുളം സെഷന്‍സ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു വന്നപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിയ്ക്കുകയായിരുന്നു നടന്‍

ഞാന്‍ കൊക്കൈയ്ന്‍ ഉപയോഗിച്ചിട്ടില്ല. രക്ത പരിശോധന ഫലം പുറത്തുവന്നപ്പോള്‍ ഇക്കാര്യം തെളിഞ്ഞതാണല്ലോ എന്നാണ് ഷൈനിന്റെ ചോദ്യം. സഹ സംവിധായികയായ ബ്ലെസി സില്‍വസ്റ്ററിന്റെ ഫഌറ്റില്‍ പോയത് സുഹൃത്തുക്കളെ കാണാനാണെന്നും ഷൈന്‍ ടോം ചാക്കോ പറഞ്ഞു.

കേസിലെ മൂന്നാം പ്രതിയാണ് ഷൈന്‍ ടോം ചാക്കോ. പ്രതികളുടെ രക്തത്തില്‍ കൊക്കൈന്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് തിരുവനന്തപുരം ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതേ സമയം ലാബ് റിപ്പോര്‍ട്ടിനെതിരെ പ്രോസിക്യൂഷന്‍ രംഗത്ത് വന്നിരുന്നു.

Share news
error: Content is protected !!
Scroll to Top