Section

malabari-logo-mobile

ഇ ഡിയുടെ നാലാം ദിവസ ചോദ്യം ചെയ്യലിന് രാഹുല്‍ ഗാന്ധി ഹാജരായി

HIGHLIGHTS : Rahul Gandhi appeared for questioning on the fourth day of the ED

നാഷനല്‍ ഹെറള്‍ഡ് കേസില്‍ നാലാം ദിവസ ചോദ്യം ചെയ്യലിന് രാഹുല്‍ ഗാന്ധി ഹാജരായി. പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ് എഐസിസി ആസ്ഥാനത്ത് എത്തിയ നേതാക്കളെ പൊലീസ് തടഞ്ഞു. ജന്തര്‍മന്തറിലേക്കുള്ള എല്ലാ വഴികളും ഡല്‍ഹി പൊലീസ് അടച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. കേരള ഹൗസിലേക്കുള്ള എല്ലാ വഴികളും പൊലീസ് അടച്ചു. കൂടാതെ കര്‍ശന നിയന്ത്രണവും ഏര്‍പ്പെടുത്തി.  പലയിടത്തും പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും നടക്കുകയാണ്.

ജൂണ്‍ 13, 14, 15 തീയതികളില്‍ അദ്ദേഹത്തെ നേരത്തേ ചോദ്യം ചെയ്തിരുന്നു. 30 മണിക്കൂറോളമായിരുന്നു മൂന്ന് ദിവസങ്ങളിലായി അദ്ദേഹത്തെ ചോദ്യം ചെയ്തത്.

sameeksha-malabarinews

സോണിയാ ഗാന്ധിയുടെ അനാരോഗ്യം കണക്കിലെടുത്ത് ചോദ്യം ചെയ്യല്‍ മാറ്റിവെക്കണമെന്ന് രാഹുല്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് നാലാം വട്ട ചോദ്യം ചെയ്യല്‍ ഇന്നത്തേക്ക് മാറ്റിയത്. രാവിലെ 11 മണിക്ക് ഇ ഡി ഓഫീസില്‍ എത്താനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

പ്രതിഷേധത്തിന്റെ ഭാഗമാവാന്‍ എല്ലാ എംപിമാരോടും ഇന്ന് ഡല്‍ഹിയിലേക്ക് എത്താന്‍ പാര്‍ട്ടി നേതൃത്വം നിര്‍ദ്ദേശിച്ചിരുന്നു.

ബിജെപി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി പരാതിക്കാരനായ കേസിലാണ് രാഹുല്‍ ഗാന്ധിയെ നാലാം ദിവസം ചോദ്യം ചെയ്യുന്നത്. സോണിയാ ഗാന്ധിയേയും ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരുന്നെങ്കിലും അനാരോഗ്യത്തെത്തുടര്‍ന്ന് എത്താന്‍ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!