HIGHLIGHTS : A young man committed suicide after killing a woman in Thiruvananthapuram

ഞായറാഴ്ച രാത്രി 9 മണിയോടെയായിരുന്നു സംഭവം. ഉണ്ണിയും സുമിയും തമ്മില്‍ 3 വര്‍ഷത്തോളമായി പ്രണയത്തില്‍ ആയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ കുറച്ച് നാളായി ഇരുവരും തമ്മില്‍ വഴക്ക് ഉണ്ടായിരുന്നു.
അടുത്തിടെ രണ്ടു പേരും ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഈ സംഭവങ്ങള്‍ക്ക് ശേഷം ഇന്നലെയാണ് ഇരുവരും തമ്മില്‍ വീണ്ടും കണ്ട് മുട്ടിയത്. ഇരുവരും സംസാരിക്കുന്നത് ചിലര്‍ കണ്ടെങ്കിലും പിന്നീട് ഇവരെ കാണാതായതോടെ വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് സുമിയെ അബോധാവസ്ഥയില്‍ നിലത്തു വീണു കിടക്കുന്ന നിലയിലും ഉണ്ണിയെ മരത്തില്‍ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തിയത്.

ഇരുവരുടേയും മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ പാങ്ങോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.