Section

malabari-logo-mobile

രഹ്‌നാ ഫാത്തിമയെ ജോലിയില്‍ നിന്നും ബിഎസ്എന്‍എല്‍ പിരിച്ചുവിട്ടു

HIGHLIGHTS : തിരുവനന്തപുരം : ആക്ടിവിസ്റ്റും മോഡലുമായ രഹ്ന ഫാത്തിമയെ ബിഎസ്എന്‍എല്‍ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട ഫേസ്ബ...

തിരുവനന്തപുരം : ആക്ടിവിസ്റ്റും മോഡലുമായ രഹ്ന ഫാത്തിമയെ ബിഎസ്എന്‍എല്‍ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു.

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രവുമായി ബന്ധപ്പെട്ടും, കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ പ്രവേശിക്കുന്നതിനായി നടത്തിയ ശ്രമത്തിന്റെ പാശ്ചാത്തലത്തിലും ഇവര്‍ക്കെതിരെ ബിഎസ്എന്‍എല്‍ ആഭ്യന്തരഅന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണത്തിന്റെ തുടര്‍നടപടിയായാണ് ഇപ്പോള്‍ പിരിച്ചുവിടല്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 18 മാസമായി രഹ്ന ഫാത്തിമ സസ്‌പെന്‍ഷനിലായിരുന്നു. ബിഎസ്്എന്‍എല്ലില്‍ ടെലികോം ടെക്‌നീഷ്യനായിരുന്നു രഹ്ന ഫാത്തിമ.
രഹ്ന ഫാത്തിമ മതവികാരം വ്രണപ്പെടുത്തിയെന്നും സര്‍വ്വീസ് ചട്ടം ലംഘിച്ചുവെന്നും അച്ചടക്കസമിതിയുടെ റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന.
ശബരിമലയില്‍ പോയതിന്റെ പ്രതികാര നടപടിയാണ് പിരിച്ചുവിടലെന്ന് രഹ്ന ഫാത്തിമ പ്രതികരിച്ചു. നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും അവര്‍ പറഞ്ഞു

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!