വിദ്യാലയങ്ങളിലെ റാഗിങ്: ഹൈക്കോടതിയില്‍ പ്രത്യേക ബെഞ്ച്

HIGHLIGHTS : Ragging in schools: Special bench in the High Court

കൊച്ചി: സംസ്ഥാനത്തെ വിദ്യാലയങ്ങളി ലെ റാഗിങ് പരാതികള്‍ പരിഗ ണിക്കാന്‍ ഹൈക്കോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചു. റാഗിങ് വിരുദ്ധ നിയമങ്ങള്‍ നില വിലുണ്ടായിട്ടും ബന്ധപ്പെട്ട കേസുകളില്‍ കര്‍ശന നടപടി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാ ട്ടി ലീഗല്‍ സര്‍വീസസ് അതോറി റ്റി (കെല്‍സ) നല്‍കിയ പൊതു താല്‍പ്പര്യഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റി സ് എസ് മനു എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് നിര്‍ദേ ശം നല്‍കിയത്. ബുധനാഴ്ച പ്രത്യേക ബെഞ്ച് ഹര്‍ജി പരിഗ ണിക്കും.

റാഗിങ് തടയാന്‍ സംസ്ഥാന, ജില്ലാ റാഗിങ് വിരുദ്ധ നിരീക്ഷ ണസമിതികള്‍ രൂപീകരിക്കുക, സ്‌കൂളുകളില്‍ റാഗിങ് വിരുദ്ധ സ്‌ക്വാഡുകള്‍ രൂപീകരിക്കുക എന്നിവയാണ് പ്രധാന ആവശ്യ ങ്ങള്‍. കമ്മിറ്റികളില്‍ സര്‍ക്കാര്‍, നിയമ സേവന സ്ഥാപനങ്ങള്‍, പെതുസമൂഹം എന്നിവിടങ്ങളി ലെ പ്രതിനിധികള്‍ ഉണ്ടാകണം. അധ്യാപകരും രക്ഷിതാക്കളും ഉള്‍പ്പെടണം.

sameeksha-malabarinews

കൂടാതെ വിദ്യാ ഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവ സംസ്ഥാന നിരീക്ഷകസമിതി മുമ്പാകെ പു രോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്ക ണം. റാഗിങ്ങിനെതിരെ നടപടി യില്ലെങ്കില്‍ സ്ഥാപന മേധാവിക ളെ ഉത്തരവാദികളാക്കണമെ ന്നും മുഴുവന്‍സമയ ടോള്‍ ഫ്രീ ഹെല്‍പ്പ്‌ലൈന്‍ സ്ഥാപിക്കണ മെന്നും ഹര്‍ജിയില്‍ പറയുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!