മായംചേര്‍ത്ത ചായപ്പൊടി പിടികൂടി

HIGHLIGHTS : Adulterated tea powder seized

വളാഞ്ചേരി: കടുങ്ങാത്തുകുണ്ടില്‍നിന്ന് 27 കിലോ മായംചേര്‍ത്ത ചായ പ്പൊടി പിടികൂടി. തിരൂര്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഓഫീസര്‍ എം എന്‍ ഷംസിയയുടെ നേതൃത്വത്തില്‍ നടത്തിയ പരി ശോധനയിലാണ് വളാഞ്ചേരി വെങ്ങാട് സ്വദേശി കലാംവള പ്പില്‍ ഹാരിസ് വാഹനത്തില്‍ വിതരണത്തിനായി കൊണ്ടു പോവുകയായിരുന്ന ചായ പ്പൊടി പിടികൂടിയത്.

വ്യാജ അഡ്രസ് പതിച്ച് ബാ ഗുകളിലാക്കിയാണ് മായംചേ ര്‍ത്ത ചായപ്പൊടി കടകളില്‍ വിതരണം ചെയ്യുന്നത്. കോയ മ്പത്തൂരില്‍നിന്നാണ് ഇത് എത്തിച്ചുതരുന്നതെന്ന് ഹാരി സ് പറഞ്ഞു.

sameeksha-malabarinews

വെങ്ങാട്ട് നേര ത്തെയും വ്യാജ ചായപ്പൊടി ഭക്ഷ്യസുരക്ഷാ വകുപ്പ് പിടികൂ ടിയിരുന്നു. ജില്ലാ ഫുഡ് ആന്‍ ഡ് സേഫ്റ്റി അസി. കമീഷ ണര്‍ സുജിത്ത് പെരേരയുടെ നേതൃത്വത്തില്‍ വെങ്ങാടുള്ള ഗോഡൗണില്‍ പരിശോധന നടത്തി തുടര്‍നടപടികളെടു ക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!