Section

malabari-logo-mobile

പ്രഥമ ഗൗരി ലങ്കേഷ് പുരസ്കാരം റഫീഖ് മംഗലശ്ശേരിക്ക് നൽകി

HIGHLIGHTS : Rafeeq Mangalassery received first Gouri Lankesh award

പ്രഥമ ഗൗരി ലങ്കേഷ് പുരസ്കാരം റഫീഖ് മംഗലശ്ശേരിക്ക് നൽകി.യുക്തിവാദി സംഘമാണ് റഫീഖ് മംഗലശ്ശേരിക്ക് ഗൗരിലങ്കേഷ് പുരസ്കാരം നൽകിയത്. മതഭീകരതക്കെതിരെയും തീവ്രവാദത്തിനെതിരെയും നാടകത്തിലൂടെ പോരാടിയതിന്റെ പേരിലാണ് റഫീഖ് ഈ പുരസ്കാരത്തിന് അർഹനായത്.

ചെമ്മാട് ചെറുകാട് ഓഡിറ്റോറിയത്തിൽ ഇന്നലെ നടന്ന ഇൻസൈറ്റ് ശാസ്ത്ര സെമിനാറിൽ വെച്ചാണ് യുക്തിവാദി സംഘത്തിന്റെ അമരക്കാരിലൊരാളായ EA ജബ്ബാർ റഫീഖിന് പുരസ്കാരം നൽകിയത് .

sameeksha-malabarinews

ചടങ്ങിൽ മൈത്രേയൻ , ഡോ.സി വിശ്വനാഥൻ , Ak വിനോദ്, മാസ്റ്റർ സുരേഷ് എന്നിവർ സന്നിഹിതരായിരുന്നു.

കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷമായി മലയാള നാടക വേദിയിൽ നാടകകൃത്തായും സംവിധായകനായും പ്രവർത്തിക്കുന്ന റഫീഖിന്റെ കിത്താബ് , ബൗണ്ടറി, റാബിയ എന്നീ നാടകങ്ങൾ മതേതര നിലപാടുകൾ ശക്തിയുക്തം അവതരിപ്പിച്ചതിൻ്റെ പേരിൽ വലിയ വിവാദങ്ങൾക്കും എതിർപ്പുകൾക്കും ഇടയാക്കിയിരുന്നു.

റഫീഖ് കുട്ടികളുടെ നാടകങ്ങൾ ഉൾപ്പെടെ ഇരുപത്തിയഞ്ചോളം നാടകങ്ങൾ രചിക്കുകയും അമ്പതിൽപരം നാടകങ്ങൾ സംവിധാനം നിർവഹിക്കുകയും ചെയ്തിട്ടുണ്ട് .

‘ നിറമൊന്ന് മണമൊന്ന് ‘ ‘ചിലപ്പോൾ മീര ചിലപ്പോൾ സമീറ ‘
സുഹറ സി പത്ത് ബി ‘ ‘ജിന്ന് കൃസ്ണൻ ‘ എന്നീ നാല് നാടകപുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് .

മികച്ച നാടക രചനക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ,
കേരള സംഗീത നാടക അക്കാദമി അവാർഡ് ,
ജി ശങ്കരപ്പിള്ള അവാർഡ് ,
സഫ്ദർ ഹാഷ്മി ദേശീയ പുരസ്കാരം ,
പി ജെ ആൻ്റണി അവാർഡ് ,
കെ.ടി മുഹമ്മദ് അവാർഡ് ,
ചെന്നൈ നാടക വേദി ദേശീയ പുരസ്കാരം ,
പി എം താജ് അവാർഡ് ,
പാക്കനാർ സാഹിത്യ പുരസ്കാരം ,തുടങ്ങീ ഇരുപത്തിയഞ്ചോളം പുരസ്കാരങ്ങൾ റഫീഖിന് ലഭിച്ചിട്ടുണ്ട് .

പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശിയാണ് റഫീഖ് മംഗലശേരി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!