Section

malabari-logo-mobile

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തം; സ്വമേധയാ കേസ് എടുത്ത് ഹൈക്കോടതി

HIGHLIGHTS : Brahmapuram waste plant fire; The High Court took up the case voluntarily

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തത്തില്‍ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. ജസ്റ്റിസുമാരായ വിനോദ് ചന്ദ്രന്‍ , സി ജയചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് കേസ് പരിഗണിക്കുക. തീപിടിത്തത്തിന് ശേഷം കൊച്ചിയില്‍ വിഷപ്പുക നിറഞ്ഞ സാഹചര്യത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്നായിരുന്നു ആവശ്യം.

കഴിഞ്ഞ ഒന്നാം തീയതിയായിരുന്നു ബ്രഹ്‌മപുരം മാലിന്യ പ്ലാന്റില്‍ വന്‍ തീപിടുത്തമുണ്ടായത്. മാലിന്യ പ്ലാന്റിലെ തീ അണയ്ക്കാന്‍ പൂര്‍ണ്ണമായും സാധിച്ചിട്ടില്ല. തീയണക്കാന്‍ ഫയര്‍ഫോഴ്സ് തീവ്രശ്രമത്തിലാണെന്ന് ഫയര്‍ഫോഴ്സ് മേധാവി ബി. സന്ധ്യ പറഞ്ഞു. പൂര്‍ണ്ണമായും തീയണക്കാന്‍ എത്ര സമയം വേണ്ടിവരും എന്ന് പറയാന്‍ കഴിയില്ല. കെമിക്കല്‍ പൗഡര്‍ ഉപയോഗിച്ച് തീ കെടുത്താന്‍ സാധിക്കില്ലെന്നും ബി സന്ധ്യ പറഞ്ഞു.

sameeksha-malabarinews

നേരത്തെ, തീയണയ്ക്കാന്‍ കോര്‍പറേഷന്‍ ഹിറ്റാച്ചികള്‍ എത്തിക്കുന്നില്ലെന്ന പരാതിയുമായി ഫയര്‍ഫോഴ്സ് രംഗത്തെത്തിയിരുന്നു. ഇതുവരെ നാലോ അഞ്ചോ ഹിറ്റാച്ചി മാത്രമാണ് ലഭിച്ചത്. നിലവിലെ സാഹചര്യത്തില്‍ തീ കെടുത്തിയാലും വീണ്ടും കത്തുമെന്നും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!