റേഡിയോ ജോക്കി രാജേഷ് വധക്കേസ്;2 പ്രതികള്‍ കുറ്റക്കാര്‍

തിരുവനന്തപുരം:ആര്‍.ജെ രാജേഷ് കൊലക്കേസില്‍ രണ്ട് പ്രതികള്‍ കുറ്റക്കാര്‍. കേസിലെ രണ്ടാം പ്രതി മുഹമ്മദ് സ്വാലിഹ്, മൂന്നാം പ്രതി അപ്പുണ്ണി എന്നിവരെയാണ് തിരുവനന്തപുരം ഒന്നാം ക്ലാസ് അഡീഷണല്‍ സെഷന്‍സ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. 16 ാം തിയതി ശിക്ഷ വിധിക്കും.കേലിസിലെ മറ്റ് ഒമ്പത് പ്രതികളെ വെറുതെവിട്ടു.

റേഡിയോ ജോക്കിയായിരുന്ന മടവൂര്‍ പടിഞ്ഞാറ്റേല്‍ ആശാഭവനില്‍ രാജേശിനെ 2018 മാര്‍ച്ച് 27 നാണ് ക്വട്ടേഷന്‍സംഘം വെട്ടിക്കൊലപ്പെടുത്തിയത്. രാജേഷിന്റെ ഉടമസ്ഥതയിലുള്ള മടവൂരിലെ റെക്കോഡിങ് സ്റ്റുഡിയോയില്‍ വെച്ചാണ് സംഭവം നടന്നത്.

Share news
error: Content is protected !!
Scroll to Top