പുതുപ്പള്ളിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി ലിജിന്‍ ലാല്‍

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ജി.ലിജിന്‍ ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥി. ബിജെപി കോട്ടം ജില്ലാ അദ്ധ്യക്ഷനാണ് ലിജിന്‍ ലാല്‍. സ്ഥാനാര്‍ത്ഥിയെ ബിജെപി കേന്ദ്ര നേതൃത്വമാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസുമാണ്.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവ് വന്നിരിക്കുന്ന നിയമസഭ സീറ്റിലേക്കാണ് സെപ്റ്റംബര്‍ അഞ്ചിന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top