Section

malabari-logo-mobile

ഇന്‍കംടാക്‌സ് വെട്ടിപ്പ് കേസില്‍ എആര്‍ റഹ്മാന് മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്

HIGHLIGHTS : ചെന്നൈ:  സംഗീത സംവിധായകന്‍ എആര്‍ റഹ്മാന് മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്. ആദായവകുപ്പ് നല്‍കിയ കേസുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതി എആര്‍ റഹ്മാന് നോട്ടീ...

ചെന്നൈ:  സംഗീത സംവിധായകന്‍ എആര്‍ റഹ്മാന് മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്. ആദായവകുപ്പ് നല്‍കിയ കേസുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതി എആര്‍ റഹ്മാന് നോട്ടീസ് നല്‍കിയിരിക്കുന്നത്.
റഹ്മാന്റെ ചാരറ്റിബിള്‍ ട്രസ്റ്റായ എആര്‍ റഹ്മാന്‍ ഫൗണ്ടേഷന്റെ അകൗണ്ടിലേക്ക് യുകെ ആസ്ഥാനമായ ലിബ്ര മൊബൈല്‍സിന്റെ റിങ്ങ് ടോണ്‍ കമ്പോസ് ചെയ്തതിന്റെ പ്രതിഫലം നേരിട്ട് നല്‍കിയതു വഴി നികുതി വെട്ടിച്ചുവെന്നാണ് ആദായവകുപ്പിന്റെ കേസ്.

2011-12 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 3.42 കോടി രൂപ ഈയിനത്തില്‍ ലഭിച്ചുവെന്നും ഈ കരാര്‍ മൂന്ന് വര്‍ഷം നീണ്ടുവെന്നും ഈ തുക റഹ്മാന്റെ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ അകൗണ്ടിലേക്ക് നേരിട്ട് അയച്ചുവെന്നാണ് ഇന്‍കം ടാക്‌സ് വകുപ്പിനെ ഉദ്ധരിച്ചുകൊണ്ട് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!