കോവിഡ് ചികിത്സയിലിരിക്കെ താനൂര്‍ സ്വദേശിയായ യുവാവ് മരിച്ചു

താനൂര്‍:  കോവിഡ് ബാധിതനായിരുന്ന യുവാവ് ചികിത്സയലിരിക്കെ മരണപ്പെട്ടു. താനൂര്‍ പുതിയ കടപ്പുറം കോളനിപ്പടിയിലെ കുണ്ടൂക്കാരന്റെ പുരക്കല്‍ അലി അക്ബര്‍(29) ആണ് മരിച്ചത്. വെള്ളിയാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചൊയിരുന്നു മരണം സംഭവിച്ചത്.

കുറച്ച് വര്‍ഷമായി അലി അക്ബര്‍ വൃക്കരോഗ ബാധിതനായിരുന്നു . ഇതുമായി ബന്ധപ്പെട്ട ചികിത്സക്കിടെയാണ് കോവിഡ് കണ്ടെത്തിയത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മരണ കാരണം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

മുഹമ്മദാണ് അലി അക്ബറിന്റെ പിതാവ്. ആയിഷാബിയാണ് മാതാവ്. ഭാര്യയും രണ്ട് മക്കളുമുണ്ട്. ഖബറടക്കം ഇന്ന് വൈകീട്ട് കോവിഡ് പ്രോട്ടോകോള്‍ പ്രകാരം നടക്കും.

Share news
error: Content is protected !!
Scroll to Top