ആര്‍ അശ്വിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു;പ്രഖ്യാപനം ഓസ്‌ട്രേലിയന്‍ പര്യടനത്തിന്റെ മധ്യേ

ആര്‍ അശ്വിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ബ്രിസ്ബേനില്‍ നടക്കുന്ന ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ മൂന്നാം ടെസ്റ്റിന്റെ അവസാനത്തിലായിരുന്നു വിരമിക്കല്‍പ്രഖ്യാപനം. ഗാബയില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരമെന്ന നിലയില്‍ ഇത് തന്റെ അവസാനത്തെ ദിവസമാണെന്ന് അശ്വിന്‍ പറഞ്ഞത്.

106 ടെസ്റ്റുകളില്‍ നിന്ന് 24 ശരാശരിയില്‍ 537 വിക്കറ്റുകള്‍ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. 132 ടെസ്റ്റുകളില്‍ നിന്ന് 619 വിക്കറ്റുകള്‍ നേടിയ അനില്‍ കുംബ്ലെയ്ക്ക് തൊട്ടുപിന്നിലാണ് അശ്വിന്റെ സ്ഥാനം. ഫോര്‍മാറ്റിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വിക്കറ്റ് വേട്ടക്കാരനായാണ് അശ്വിന്‍ തന്റെ ടെസ്റ്റ് കരിയര്‍ അവസാനിപ്പിക്കുന്നത്. 2011ല്‍ ഏകദിന ലോകകപ്പ് നേടിയ ടീമിന്റെ ഭാഗമായിരുന്നു ആര്‍ അശ്വിന്‍.

 

Share news
error: Content is protected !!
Scroll to Top