HIGHLIGHTS : A lone elephant arrived at the Athirappilly police station.
തൃശൂര്‍:അതിരപ്പിള്ളി പൊലീസ് സ്റ്റേഷനില്‍ ഒറ്റയാന്‍. ഇന്ന് രാവിലെ 7.30നാണ് അതിരപ്പിള്ളി പൊലീസ് സ്റ്റേഷനില്‍ ഏഴാറ്റുമുഖം ഗണപതിയെത്തിയത്. പൊലീസ് സ്റ്റേഷന് സമീപത്തായി നിലയുറപ്പിച്ച ആനയെ പൊലീസുകാര്‍ തുരത്തി.
അതേസമയം, തൃശൂര്‍ പാലപ്പിള്ളിയില്‍ ജനവാസ മേഖലയില്‍ കടുവയിറങ്ങിയതായി നാട്ടുകാര്‍. പാലപ്പിള്ളി കെഎഫആര്‍ഐ ക്ക് സമീപമാണ് കടുവ ഇറങ്ങിയത്. റോഡ് മുറിച്ച് കശുമാവില്‍ തോട്ടത്തിലേക്ക് കടുവ ചാടിയതായി പ്രദേശവാസികള്‍ പറഞ്ഞു. വിവരം അറിഞ്ഞതിനെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി സ്ഥലത്ത് പരിശോധന നടത്തി.
കടുവയെ കണ്ട സാഹചര്യത്തില്‍ പ്രദേശത്ത് കൂടും നിരീക്ഷണ ക്യാമറയും സ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ജനവാസ മേഖലയിലേക്ക് ആന ഉള്‍പ്പെടെയുള്ള വന്യജീവികള്‍ ഇറങ്ങുന്നത് തടയാന്‍ ട്രഞ്ച് സ്ഥാപിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.