സിപിഐ എം ജില്ലാ സമ്മേളനം ജനുവരി 1, 2, 3 താനൂരില്‍

HIGHLIGHTS : CPI(M) district conference to be held in Tanur on January 1, 2 and 3

careertech

താനൂര്‍:സിപിഐ എം ജില്ലാ സമ്മേളനം ജനുവരി 1, 2, 3 തീയതികളില്‍ താനൂരില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം മൂച്ചിക്കല്‍ ക്രൗണ്‍ ഓഡിറ്റോറിയത്തിലെ സഖാവ് കോടിയേരി നഗറിലും, പൊതുസമ്മേളനം ചീരാന്‍കടപ്പുറത്ത് സഖാവ് സീതാറാം യെച്ചൂരി നഗറില്‍ നടക്കും. ഡിസംബര്‍ 22 പതാകദിനമായി ആചരിക്കും.

സമ്മേളനത്തോടനുബന്ധിച്ചുള്ള പരിപാടികള്‍ ഡിസംബര്‍ 19 മുതല്‍ താനൂര്‍ ജങ്ഷനിലെ ഇമ്പിച്ചിബാവ – ഇ ഗോവിന്ദന്‍ നഗറിലാണ് നടക്കുകയെന്നും വ്യാഴാഴ്ച സന്ധിയില്ലാത്ത സമരകാലം എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി ഉദ്ഘാടനം ചെയ്യുമെന്നും കേന്ദ്ര കമ്മിറ്റിയംഗം വിജു കൃഷ്ണന്‍, എന്‍ ചന്ദ്രന്‍, സി കെ ശശീന്ദ്രന്‍, എം ഷാജര്‍ എന്നിവര്‍ പങ്കെടുക്കും. സംഗീത സന്ധ്യയെന്ന പരിപാടിയില്‍ താനൂരിന്റെ പാട്ടുകാര്‍ ഒത്തുചേരുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

sameeksha-malabarinews

വെള്ളിയാഴ്ച മത്സ്യത്തൊഴിലാളി വനിതാസംഗമം മുന്‍മന്ത്രി ജെ മേഴ്‌സിക്കുട്ടി അമ്മ ഉദ്ഘാടനം ചെയ്യും. പി പി ചിത്തരഞ്ജന്‍ എംഎല്‍എ, കൂട്ടായി ബഷീര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കളരിപ്പയറ്റ് പ്രദര്‍ശനം, കലാപരിപാടികള്‍ എന്നിവ നടക്കും.
21ന് സാമ്രാജ്യത്വം അധിനിവേശം ഫാസിസം എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ സംസ്ഥാന കമ്മിറ്റി അംഗം വി പി സാനു അധ്യക്ഷനാകും. ദേശാഭിമാനി മുന്‍ റസിഡന്റ് എഡിറ്റര്‍ വി ബി പരമേശ്വരന്‍, പി ജെ വിന്‍സന്റ്, പ്രൊഫ. എം എച്ച് ഇല്യാസ് എന്നിവര്‍ സംസാരിക്കും. ലഘു നാടകങ്ങള്‍, ഏകപാത്ര നാടകങ്ങള്‍ എന്നിവ ഉണ്ടായിരിക്കും.

22ന് മുന്‍പേ നടന്നവര്‍ക്ക് ആദരം എന്ന പേരില്‍ നടക്കുന്ന പഴയകാല സഖാക്കളെ ആദരിക്കല്‍ ചടങ്ങ് മുതിര്‍ന്ന സിപിഐ എം നേതാവ് പാലോളി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ്, ടി ശശിധരന്‍, ഇ ജയന്‍ എന്നിവര്‍ പങ്കെടുക്കും തുടര്‍ന്ന് വിപ്ലവഗാനമേള നടക്കും. വൈകീട്ട് 5ന നിറമരുതൂര്‍ ടര്‍ഫില്‍ മെഗാതിരുവാതിര അരങ്ങേറും.

23ന് പുതിയ കാലത്തെ യുവജനങ്ങള്‍ എന്ന പ്രമേയത്തില്‍ നടക്കുന്ന യുവജനസംഗമത്തില്‍ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ ശ്യാംപ്രസാദ് അധ്യക്ഷനാകും. ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസിഫ്, ഡോ.പി സരിന്‍, എസ്എഫ്‌ഐ അഖിലേന്ത്യ വൈസ്പ്രസിഡന്റ് ഡോ.നിതീഷ് നാരായണന്‍, എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ, പി എം ആതിര എന്നിവര്‍ പങ്കെടുക്കും. സ്റ്റുഡന്റ്‌സ്ട്രാപ്പ് മ്യൂസിക് ട്രൂപ്പിന്റെ മെഗാഷോ അരങ്ങേറും.
24ന് മതേതരത്വം വെല്ലുവിളിക്കപ്പെടുമ്പോള്‍ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി നന്ദകുമാര്‍ എംഎല്‍എ അധ്യക്ഷനാകും. സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്‍, ഡോ.അനില്‍ ചേലേമ്പ്ര, എ എം ഷിനാസ് തുടങ്ങിയവര്‍ പങ്കെടുക്കും. ബാലസംഘം കൂട്ടുകാരുടെ കലാപരിപാടികള്‍ നാടകം, നൃത്തശില്‍പങ്ങള്‍, പാട്ടുകള്‍ എന്നിവ അരങ്ങേറും.
25ന് നടക്കുന്ന പ്രവാസി സംഗമത്തില്‍ സംസ്ഥാന കമ്മിറ്റി അംഗം പി കെ സൈനബ അധ്യക്ഷയാകും. കെ വി അബ്ദുള്‍ഖാദര്‍, പി എം ജാബിര്‍, അഡ്വ.ഗഫൂര്‍ പി ലില്ലീസ് തുടങ്ങിയവര്‍ പങ്കെടുക്കും. ഹ്രസ്വ ചലച്ചിത്രമേള നടക്കും.
26ന് വ്യാപാരഭവനില്‍ രാവിലെ പത്തിന് ബാലചിത്രരചനാ മത്സരം, ഫുഡ്‌ഫെസ്റ്റ്, വൈകിട്ട് 4ന് സാഹിത്യ സംഗമം കവി ആലങ്കോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. അഡ്വ. രാജേഷ് പുതുക്കാട്, ഡോ.ശ്രീകല മുല്ലശ്ശേരി, സുഹറ കൂട്ടായി, സുഭാഷ് ഒട്ടുംപുറം തുടങ്ങിയവര്‍ പങ്കെടുക്കും.
28ന് വൈകീട്ട് 3ന് ഒട്ടുംപുറം തൂവല്‍തീരത്ത് ചില്‍ഡ്രന്‍സ് കാര്‍ണിവല്‍ നടക്കും നൈനാ ഫെബിന്‍, ബാലസംഘം സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം അശ്വതി, ബാലാവകാശകമ്മീഷന്‍ മുന്‍ ചെയര്‍മാന്‍ സി വിജയകുമാര്‍ എന്നിവര്‍ പങ്കെടുക്കും. വൈകിട്ട് 5ന് നടക്കുന്ന മാധ്യമ സെമിനാറില്‍ എം വി നികേഷ് കുമാര്‍, ടി എം ഹര്‍ഷന്‍, ഷിനു ജാസ്, ഒ രാധിക, ദേശാഭിമാനി കോഴിക്കോട് ബ്യൂറോ ചീഫ് പി വി ജിജോ തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് ഉപജില്ലാ ജില്ലാ മേളകളിലെ വിജയികളുടെ കലാപരിപാടികള്‍ നടക്കും.

29ന് സ്ത്രീ-കുടുംബം – സമൂഹം എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി വി ടി സോഫിയ അധ്യക്ഷയാകും. യു പ്രതിഭ എംഎല്‍എ, എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, കാനത്തില്‍ ജമില എംഎല്‍എ, ഗായത്രി വര്‍ഷ തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് വനിതാ കലോത്സവം നടക്കും.
29ന് താനാളൂരില്‍ നടക്കുന്ന ഭരണഘടന – വര്‍ഗീയത -ന്യൂനപക്ഷം എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ ഡോ. ജോണ്‍ ബ്രിട്ടാസ് എംപി ഉദ്ഘാടനം ചെയ്യും. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് വി ശശികുമാര്‍ അധ്യക്ഷനാകും. മുന്‍ മന്ത്രി വി എസ് സുനില്‍കുമാര്‍, കെ അനില്‍കുമാര്‍, ഹമീദ് ചേന്ദമംഗലൂര്‍ എന്നിവര്‍ പങ്കെടുക്കും.
30ന് മോഡി കാലത്തെ നിയമവീഴ്ച എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ അഡ്വ. ടി കെ ഹംസ അധ്യക്ഷനാകും. അഡ്വ. കെ എസ് അരുണ്‍കുമാര്‍, പ്രൊഫ: പ്രേംകുമാര്‍, അഡ്വ. ഗീനാകുമാരി എന്നിവര്‍ പങ്കെടുക്കും. 6ന് മെഗാ ഒപ്പനയും 7ന് കെപിഎസിയുടെ നാടകം ഒളിവിലെ ഓര്‍മകള്‍ അരങ്ങേറും.

ജനുവരി 1ന് മലപ്പുറത്തിന്റെ അകവും പുറവും എന്ന വിഷണത്തില്‍ നടക്കുന്ന സെമിനാര്‍ ദേശാഭിമാനി ചീഫ് എഡിറ്റര്‍ പുത്തലത്ത് ദിനേശന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന കമ്മിറ്റിയംഗം പി ശ്രീരാമകൃഷ്ണന്‍ അധ്യക്ഷനാകും. പ്രൊഫ. എം എം നാരായണന്‍, പ്രൊഫ. പി പി അബ്ദുറസാക്ക് തുടങ്ങിയവര്‍ പങ്കെടുക്കും. നാടന്‍ കലാമേള അരങ്ങേറും
ജനുവരി 2ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ എം സ്വരാജ് ഉദ്ഘാടനം ചെയ്യും. മുന്‍ മന്ത്രി മുല്ലക്കര രത്‌നാകരന്‍, കവി മുരുകന്‍ കാട്ടാക്കട, കെഇഎന്‍ കുഞ്ഞഹമ്മദ്, നിമ്‌ന വിജയ് തുടങ്ങിയവര്‍ പങ്കാളികളാകും. തുടര്‍ന്ന് ഗായകന്‍ അതുല്‍ നറുകര പാടുന്നു. ഡിസം 25 മുതല്‍ സ.കെ എം കമ്മുക്കുട്ടി നഗറി പുസ്തകമേള നടക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ ഇ ജയന്‍ (സ്വാഗതസംഘം കണ്‍വീനര്‍), സമദ് താനാളൂര്‍,എന്‍ ആദില്‍ എന്നിവര്‍ സംബന്ധിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!