അനധികൃത സ്വത്ത് സമ്പാദന കേസില്‍ എം ആര്‍ അജിത് കുമാര്‍ കുറ്റവിമുക്തന്‍;വിജിലന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി അംഗീകരിച്ചു

HIGHLIGHTS : MR Ajith Kumar acquitted in disproportionate assets case; CM accepts vigilance report

malabarinews

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട ആരോപണത്തില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി അംഗീകരിച്ചു.ഫയല്‍ വിളിച്ചുവരുത്തി മുഖ്യമന്ത്രി ഒപ്പിട്ടു.

sameeksha

പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളെ തുടര്‍ന്നായിരുന്നു അജിത് കുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണം നടന്നത്. തുടര്‍ന്ന് അജിത് കുമാറിന് അനധികൃത സ്വത്ത് സമ്പാദനം ഇല്ലെന്നായിരുന്നു വിജിലന്‍സ് ഡയറക്ടറുടെ റിപ്പോര്‍ട്ട്.

ഈ റിപ്പോര്‍ട്ടിലാണ് ഇപ്പോള്‍ മുഖ്യമന്ത്രി അംഗീകാരം നല്‍കിയിരിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!