ഖത്തറിലും മലപ്പുറത്തെ അതേ ഫുട്‌ബോള്‍ ചൂട്‌: കോഴിക്കോടിനെ തോല്‍പ്പിച്ച്‌ തൃശ്ശൂര്‍ കപ്പ്‌ നേടി

ദോഹ: ഒരു നിമിഷമല്ല പലപ്പോഴും നമ്മള്‍ ഏറനാട്ടിലെ ഏതോ ഗ്യാലറികളില്‍ ഇരുന്ന കളികാണുന്ന അതേ ആവേശം.കേരളത്തിലെ അന്തര്‍ജില്ല ഫുട്‌ബോളിന്റെ മാതൃകയില്‍ ഖത്തറില്‍ നടന്നു വരുന്ന : വെസ്റ്റേണ്‍ യൂണിയന്‍ സിറ്റി എക്‌സ്‌ചേഞ്ച് എട്ടാമത് അന്തര്‍ ജില്ലാ ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ നാദം തൃശൂര്‍ കിരീടം സ്വന്തമാക്കി.

വാശിയേറിയ കലാശപ്പോരാട്ടത്തില്‍ മാഖ് കോഴിക്കോടിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തകര്‍ത്താണ് നാദം തൃശുര്‍ കപ്പ് സ്വന്തമാക്കിയത്.  1-1ന് സമനിലയില്‍ കലാശിച്ച കളിയില്‍ ടൈ ബ്രേക്കറിലാണ് നാദം (4-3) ജയിച്ചത്. നാദം തൃശൂരിന്റെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. ആദ്യം ഗോള്‍ സ്‌കോര്‍ ചെയ്തതും അവരായിരുന്നു. മാഖ് കോഴിക്കോട് താരം പോസ്റ്റിനുമുന്നില്‍ പന്ത് കൈ കൊണ്ട് തടഞ്ഞതിന് റഫറി അനുവദിച്ച പെനാല്‍റ്റി നാദം തൃശൂര്‍ ഗോളാക്കി. രണ്ടാംപകുതിയില്‍ പെനാല്‍റ്റിയിലൂടെ തന്നെ മാഖ് ഖത്തര്‍ തിരിച്ചടിച്ചു. മുഴുവന്‍സമയത്തും ഇരു ടീമുകളും 1-1ല്‍ പിരിഞ്ഞതോടെ കളി അധികസമയത്തേക്ക് നീണ്ടു. എക്‌സ്ട്രാ ടൈമിലും ഇരു ടീമിനും ഗോള്‍ നേടാനാവാനായതോടെ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടു. നാദത്തിന്റെ നാലു കിക്കുകള്‍ ലക്ഷ്യം കണ്ടപ്പോള്‍ മാഖിന് മൂന്നെണ്ണം മാത്രമാണ് ലക്ഷ്യത്തിലേക്ക് പായിക്കാനായത്. ദഫ്‌നയിലെ ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബ് സ്‌റ്റേഡിയത്തില്‍ കലാശപ്പോരാട്ടം കാണാന്‍ നൂറുകണക്കിന് പേരാണ് എത്തിയത്. മത്സരം വീക്ഷിക്കാനെത്തിയവര്‍ക്കായി സംഘാടകര്‍ വിപുലമായ സമ്മാനങ്ങളും ഒരുക്കിയിരുന്നു.

Share news
error: Content is protected !!
Scroll to Top