ചെയര്‍ഫോര്‍ ഗാന്ധിയന്‍ സ്റ്റഡീസ് & റിസര്‍ച്ച് ജില്ലയിലെ യു.പി വിഭാഗം വിദ്യാര്‍ഥികള്‍ക്കായി ഗാന്ധിജിയും സ്വാതന്ത്ര്യ സമരവും വിഷയത്തില്‍ സംഘടിപ്പിച്ച ക്വിസ് മത്സരം നടത്തി. മത്സരത്തില്‍ ക്ലാരി ഗവ.യു പി സ്‌കൂളിലെ അഞ്ചാം തരം വിദ്യാര്‍ഥി സാകേത് എ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സി.എന്‍.ജി.എച്ച്.എസ്.എസ്. മൂക്കുതലയിലെ അര്‍ജ്ജുന്‍, സി. ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരിയിലെ സൗപര്‍ണ്ണിക യഥാ ക്രമം രണ്ടും മൂന്നും സ്ഥാനവും നേടി.
ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി ഇരുനൂറോളം വിദ്യാര്‍ത്ഥികള്‍ മത്സരത്തില്‍ പങ്കെടുത്തു.
കോഴിക്കോട് സര്‍വ്വോദയ സംഘം പ്രസിഡണ്ട് ടി.ബാലകൃഷ്ണന്‍ സമ്മാനദാനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഡോ.എം.സി.കെ.വീരാന്‍ ആര്‍ എസ് പണിക്കര്‍ പി പ്രേമരാജന്‍, യു.വി. രാജഗോപാലന്‍, ആര്‍ ശ്രീലത വി.കെ. ഭാസ്‌കരന്‍ മൂസ്സത് തുടങ്ങിയവര്‍ സംബന്ധിച്ചു.




