പാറമടകള്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ ഒരു വര്‍ഷത്തെ സാവകാശം തേടി

QUARRY_COLLAPSE_1527720gചെന്നൈ : സംസ്ഥാനത്തെ അനധികൃത പാറമടകള്‍ അടച്ചു പൂട്ടാന്‍ ഒരു വര്‍ഷത്തെ സാവകാശം വേണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹരിത ട്രിബ്യൂണലിന് സത്യവാങ്മൂലം നല്‍കി. പാറമടകള്‍ പെട്ടെന്ന് അടച്ചു പൂട്ടിയാല്‍ നിര്‍മ്മാണമേഖല സ്തംഭിക്കുമെന്നും സര്‍ക്കാര്‍ ട്രിബ്യൂണലിനെ അറിയിച്ചു.

ചെറിയ ക്വാറികള്‍ക്ക് പാരിസ്ഥിതിക അനുമതി നല്‍കണമെന്ന് സര്‍ക്കാര്‍ ട്രിബ്യൂണലിനോട് ആവശ്യപ്പെട്ടു. അഞ്ചു ഹെക്ടറില്‍ തഴെയുള്ള ക്വാറികള്‍ക്കാണ് അനുമതി തേടിയത്.

പാരിസ്ഥിതിക അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന പാറമടകളുടെ ലൈസന്‍സ് റദ്ദാക്കി ക്വാറികള്‍ അടച്ചുപൂട്ടണമെന്നായിരുന്നു ട്രിബ്യൂണലിന്റെ ഉത്തരവ്. അനധികൃത പാറമടകളുടെ ലൈസന്‍സ് റദ്ദാക്കുന്നതോടെ സംസ്ഥാനത്തെ 2400 ഓളം ക്വാറികളാണ് അടച്ചു പൂട്ടേണ്ടി വരിക.

Share news
error: Content is protected !!
Scroll to Top