ബ്ലാക്‌മെയിലിംങ്ങ് പെണ്‍വാണിഭ കേസിലെ പ്രതി ഒളിവില്‍ താമസിച്ചത് എം എല്‍ എ ഹോസ്റ്റലില്‍

jayaതിരു : കൊച്ചി ബ്ലാക്‌മെയിലിംങ്ങ് പെണ്‍വാണിഭ കേസിലെ പ്രതിയെ എം എല്‍ എ ഹോസ്റ്റലില്‍ നിന്നും പിടികൂടി. മുന്‍ കോണ്‍ഗ്രസ്സ് എം എല്‍ എ ടി ശരത്ചന്ദ്ര പ്രസാദിന്റെ പേരിലെടുത്ത നോര്‍ത്ത് ബ്ലോക് 47 ാം മുറിയിലാണ് ചേര്‍ത്തല സ്വദേശി ജയചന്ദ്രന്‍ താമസിച്ചതായി തെളിഞ്ഞിരിക്കുന്നത്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അനേ്വഷണത്തിലാണ് ഇയാള്‍ എം എല്‍ എ ഹോസ്റ്റലില്‍ ഒളിവില്‍ താമസിച്ചതായി കണ്ടെത്തിയത്. ജയചന്ദ്രനെ ഹോസ്റ്റലിനടുത്ത് വെച്ച് പോലീസ് പിടികൂടുകയായിരുന്നു.

കൊച്ചി ബ്ലാക്‌മെയില്‍ പെണ്‍വാണിഭ കേസിലെ അഞ്ചാം പ്രതിയാണ് ജയചന്ദ്രന്‍. ഏറെകാലമായി ഒളിവില്‍ കഴിയുന്ന ജയചന്ദ്രനെ പ്രതേ്യക അനേ്വഷണ സംഘം അനേ്വഷിച്ച് വരികയായിരുന്നു. സ്പീക്കറുടെ അനുമതിയോടെ എം എല്‍ എ ഹോസ്റ്റലില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. അതേ സമയം കെ പി സി സി സെക്രട്ടറിക്ക് കേസുമായി എന്ത് ബന്ധമാണ് ഉള്ളതെന്ന് അനേ്വഷിക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

ആളുകളെ ആകര്‍ഷിച്ച് അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഹോട്ടല്‍ മുറിയിലെത്തിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘത്തിലെ പ്രധാനിയാണ് ജയചന്ദ്രന്‍. രണ്ട് യുവതികളും അഭിഭാഷകനും അടങ്ങുന്ന സംഘത്തെ പോലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. ആലപ്പുഴ സ്വദേശിനി വെണ്ണല ഡിഡി ഗോള്‍ഡണ്‍ ഗേറ്റില്‍ താമസിക്കുന്ന സൂര്യ എന്ന ബിന്ധ്യ തോമസ് (32) , കടവന്ത്ര ചിലവന്നൂര്‍ ഗ്യാലക്‌സി ബിന്‍സ്റ്റണ്‍ ഫ്‌ളാറ്റ് നമ്പര്‍ 4 എഫില്‍ താമസിക്കുന്ന റുക്‌സാന ബി ദാസ് (29),വടുതല കുറ്റാട്ട്‌ശ്ശേരില്‍ അഡ്വ. സനിലന്‍ (43), പുതിയേപെരൂര്‍ തെക്കന്‍ പറവൂര്‍ കണ്ടത്തില്‍ തോമസ് ജേക്കബ് (പ്രജീഷ് – 35) എന്നിവരെയാണ് പോലീസ് നേരത്തെ പിടികൂടിയത്.

Share news
error: Content is protected !!
Scroll to Top