ജെറുസലേം : ഗാസയില്‍ ഇസ്രായേലും ഹമാസും തമ്മില്‍ 12 മണിക്കൂര്‍ വെടിനിര്‍ത്തലിന് ധാരണയായി. പ്രാദേശിക സമയം രാവിലെ 8 മണി മുതലാണ് വെടിനിര്‍ത്തല്‍. യുഎന്‍ അഭ്യര്‍ത്ഥന പ്രകാരമാണ് തീരുമാനമെന്ന് ഹമാസ് വക്താവ് സെമി അബു സുഹ്‌രി വ്യക്തമാക്കി.
അമേരിക്കന്‍ വിദേശകാര്യ സ്യെകട്ടറി ജോണ്‍ കെറിയുടെ അഭ്യര്‍ത്ഥന ഇസ്രായേല്‍ മന്ത്രിസഭ തള്ളിയതിന് തൊട്ടു പിന്നാലെയാണ് ആശ്വാസ പ്രഖ്യാപനം വന്നത്. കെറി യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍കി മൂണുമായി ഇന്നലെ കെയ്‌റോയില്‍ ചര്‍ച്ച നടത്തി. സമ്പൂര്‍ണ്ണ വെടിനിര്‍ത്തലിന് ശ്രമം തുടരുകയാണെന്ന് ജോണ്‍ കെറി വ്യക്തമാക്കി. ഗാസയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് വെസ്റ്റ് ബാങ്കില്‍ ഇന്നലെ പ്രതിഷേധ ദിനമായി ആചരിച്ചിരുന്നു.
ഗാസയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് വെസ്റ്റ് ബാങ്കില്‍ ഇന്നലെ പ്രതിഷേധ ദിനമായി ആചരിച്ചു. ഗാസ ആക്രമണത്തില്‍ ഇതുവരെ 870 ലേറെ പലസ്തീനികളും, ഹമാസ് പ്രത്യാക്രമണത്തില്‍ 34 സൈനികരടക്കം 36 ഇസ്രായേലികളുമാണ് ഇതുവരെ കൊല്ലപെട്ടത് . ഗാസയില്‍ ഇസ്രായേല്‍ നരമേധത്തില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയവരെ പോലീസ് തടഞ്ഞതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ വെസ്റ്റ്ബാങ്കില്‍ 5 പലസ്തീനികള്‍ കൊല്ലപ്പെട്ടു.




