ക്വാറന്റൈയിനില്‍ കഴിയുകയായിരുന്നു താനൂര്‍ സ്വദേശിയായ പ്രവാസി മരിച്ച നിലയില്‍

താനൂര്‍: താനൂരില്‍ ഇരുപത്തിയൊന്നാം തീയതി ഷാര്‍ജയില്‍ നിന്നും നാട്ടിലെത്തി ക്വാറന്റൈയിനില്‍ കഴിയുകയായിരുന്നു പ്രവാസി വീടിനകത്ത് മരിച്ചനിലയില്‍. താനൂര്‍ ഓലപ്പീടിക സ്വദേശിയായ അരിപുറത്ത് സുരേന്ദ്രന്‍ (48) നാണ് മരിച്ചത്

സുരേന്ദ്രന്‍ ക്വാറന്റൈയിനില്‍ കഴിയുകയായിരുന്നതിനാല്‍ വീട്ടുകാരെല്ലാം തൊട്ടടുത്തെ ബന്ധുവീട്ടിലേക്ക് താമസം മാറിയിരുന്നു. രാവിലെ ഭക്ഷണം കൊടുക്കുവാനായി വീട്ടുകാര്‍ എത്തിയപ്പോഴാണ് സുരേന്ദ്രന്‍ നിലത്ത് വീണു കിടക്കുന്നത് കണ്ടത്. ഉടന്‍തന്നെ തിരൂരങ്ങാടി ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് എത്തിച്ചെങ്ങിലും മരണം സംഭവിച്ചിരുന്നു.

കോവിഡ് പരിശോധനാ ഫലം ലഭ്യമായതിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
ഭാര്യ രജനി, മക്കള്‍ സുരഭി, ആരബി ആരതി