Section

malabari-logo-mobile

ഖത്തറില്‍ സ്‌റ്റേഡിയം നിര്‍മാണ തൊഴിലാളികള്‍ക്ക് റിക്രൂട്‌മെന്റ് ഫീസ് തിരിച്ചു നല്‍കും

HIGHLIGHTS : ദോഹ : രാജ്യത്ത് വേള്‍ഡികപ്പ് ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിന്റെ നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് ഫീസ് തിരികെ നല്‍കാ...

ദോഹ : രാജ്യത്ത് വേള്‍ഡികപ്പ് ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിന്റെ നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് ഫീസ് തിരികെ നല്‍കാനൊരുങ്ങുന്നു. സ്റ്റേഡിയങ്ങളുടെ നിര്‍മാണ ചുതല വഹിക്കുന്ന സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലഗസി(എസ്‌സി)യാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്. ഈ പുതിയ തീരുമാനം ഈ മേഖലയില്‍ ജോലി ചെയ്യുന്ന 30,000 ത്തോളം വരുന്ന തൊഴിലാളികള്‍ക്ക് ആശ്വാസം നല്‍കുന്നതാണ്.

തൊഴിലാളികളില്‍ നിന്ന് ഇടനിലക്കാരായിട്ടുള്ള മാന്‍പവര്‍ കണ്‍സല്‍റ്റന്‍സി സ്ഥാപനങ്ങളാണ് വന്‍തുക റിക്രൂട്‌മെന്റ് ഫീസായി ഈടാക്കുന്നത്. തൊഴിലാളികളില്‍ നിന്ന് ഏജന്‍സികള്‍ ഈടാക്കിയ തുക ഏജന്‍സികള്‍തന്നെ തൊഴിലാളികള്‍ക്ക് തിരിച്ച് നല്‍കാനുള്ള സംവിധാനമാണ് ഖത്തര്‍ ആവിഷ്‌കരിക്കാന്‍ പോകുന്നത്. ഇതുകൂടാതെ ഇനി എത്തുന്ന തൊഴിലാളികളില്‍ നിന്ന് ഏജന്‍സികള്‍ റിക്രൂട്ട്‌മെന്റ് ഫീസ് ഈടാക്കുകയുമില്ല.

sameeksha-malabarinews

ഏജന്‍സി സ്വദേശത്തു റിക്രൂട്‌മെന്റ് ഫീസ് ഈടാക്കിയതിന്റെ രസീത് ഹാജരാക്കിയാലേ നിലവില്‍ തൊഴിലാളിക്കു ഖത്തറില്‍ ഈ തുക തിരികെ ലഭിക്കുകയൊള്ളു. അതെസമയം ഏജന്‍സിള്‍ തൊഴിലാളികള്‍ക്ക് രസീത് നല്‍കാറില്ലാത്തതിനാല്‍ അപൂര്‍വം ചിലര്‍ക്കൊഴികെ മറ്റാര്‍ക്കും തന്നെ ഇതുവരെ തുക മടക്കി ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ എസ്‌സിയുടെ പുതിയ തീരുമാനുപ്രകാരം രസീതി ഇല്ലാത്തവര്‍ക്കും ഏജന്‍സികള്‍ കരാര്‍ കാലാവധി തീരുംമുമ്പ് തുക മടക്കി നല്‍കണം എന്നാണ്. തൊഴിലാളികള്‍ക്ക് ഏറെ ആശ്വം നല്‍കുന്നതാണ് ഈ പുതിയ തീരുമാനം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!