ഖത്തറില്‍ തൊഴില്‍ കരാര്‍ കാലാവധിക്ക് മുന്‍പ് തന്നെ പ്രവാസി തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാം

ദോഹ: ഖത്തറില്‍ തൊഴില്‍ കരാറിന്റെ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് തന്നെ തൊഴിലുടമയെ അറിയിച്ചതിന് ശേഷം പ്രവാസിക്ക് അന്തിമമായി രാജ്യത്തിനു പുറത്തുപോകാനവുമെന്ന് എക്‌സ്പാട്രിയേറ്റ്‌സ് എക്‌സിറ്റ് പെര്‍മിറ്റ് ഗ്രീവന്‍സസ് കമ്മിറ്റി. തൊഴില്‍ കരാര്‍ പ്രകാരം തൊഴിലുടമയെ അറിയിച്ച് അവധിക്കോ, അടിയന്തര ആവശ്യങ്ങള്‍ക്കോ, മറ്റേതെങ്കിലും കാരണങ്ങള്‍ കൊണ്ടോ രാജ്യത്തിനു പുറത്തു പോകാനാകുമെന്നും കമ്മിറ്റി സെക്രട്ടറി ക്യാപ്റ്റന്‍ ജുമാ അലി അല്‍ ബുയെയ്‌നെയ്ന്‍ പറഞ്ഞു.

ആറുമാസത്തിലേറെയായി പ്രവര്‍ത്തിക്കുന്ന കമ്മിറ്റി ഇതിനകംതന്നെ ഒട്ടേറെ പരാതികള്‍ക്ക് പരിഹാരം കണ്ടുകഴിഞ്ഞു. എല്ലാ പരാതികളും തൃപ്തികരമായ തീരുമാനങ്ങളെടുത്തിട്ടുണ്ട്. പ്രവാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ മന്ത്രാലയം മുന്‍പന്തിയിലുണ്ടാവുമെന്നും അദേഹം പറഞ്ഞു.

Share news
error: Content is protected !!
Scroll to Top