ഖത്തര്‍ കനവുകള്‍

imagesദോഹ: ദൃശ്യാവിഷ്‌ക്കാര കൂട്ടായ്മയായ ഖത്തര്‍ കനവുകള്‍  കൃഷിയെ സ്‌നേഹിക്കുന്ന ഖത്തറിലെ പ്രവാസികളായ ചെറു  കര്‍ഷകര്‍ക്കായി അവാര്‍ഡുകള്‍ നല്കുന്നു. ‘മരുഭൂമി ഒരു ഹരിതഭൂമി’ എന്ന് പേരിട്ടിരിക്കുന്ന അവാര്‍ഡിന് പ്രായ പരിധി  ഇല്ല. ഇവിടുത്തെ പരിമിതമായ ജീവിത സാഹചര്യങ്ങളില്‍  കൃഷി ചെയ്ത് നൂറുമേനി കൊയ്യുന്നത് ശ്രദ്ധയില്‍  പെട്ടതുകൊണ്ടാണ് അവാര്‍ഡ് നല്കാന്‍ തീരുമാനിച്ചതെന്ന്  ഖത്തര്‍ കനവുകള്‍ സാരഥി റാസി ആലപ്പുഴ പറഞ്ഞു.
പച്ചക്കറി കൃഷിയിലും പൂച്ചെടി കൃഷിയിലും പ്രത്യേകം  അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പങ്കെടുക്കുന്നതിന്റെ  ആദ്യപടിയായി തങ്ങളുടെ പേരും വിലാസവും ഉള്‍പ്പെടെ   വിളകളുടെ ഫോട്ടോയോടൊപ്പം kairaliqatar@gmail.com   എന്ന ഇ-മെയില്‍ വിലാസത്തില്‍ ജനുവരി 25ന് മുമ്പ് അയക്കാവുന്നതാണ്. കൂടുതല്‍  വിവരങ്ങള്‍ക്ക് 55347959 നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
Share news
error: Content is protected !!
Scroll to Top