പന്നിമാംസം ചേര്‍ത്ത് തയ്യാറാക്കിയ നൂഡില്‍സ് ;ഖത്തറില്‍ പരിശോധന ശക്തം

images (2)ദോഹ: പന്നിമാംസത്തിന്റെ ഘടകങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് പ്രമുഖ ന്യൂഡില്‍സ് ഉത്പന്നങ്ങളുടെ പരിശോധ ഖത്തറില്‍ ആരംഭിച്ചു. പന്നിമാംസം ചേര്‍ത്ത് തയ്യാറാക്കിയ നൂഡില്‍സ് സഊദി അറേബ്യയിലെ വാണിജ്യ, വ്യവസായ മന്ത്രാലയം പിടിച്ചെടുത്ത സാഹചര്യത്തിലാണ് ഖത്തറും പരിശോധന ശക്തമാക്കിയത്.
അയല്‍രാജ്യം ഒരു കമ്പനിയുടെ ഉത്പന്നങ്ങളില്‍ പന്നിമാംസം കണ്ടെത്തിയ സാഹചര്യത്തില്‍ സാമ്പിളുകള്‍ പരിശോധിച്ചു വരികയാണെന്ന് ഖത്തര്‍ സാമ്പത്തിക വാണിജ്യ മന്ത്രാലയം ട്വിറ്റര്‍ വഴി അറിയിച്ചു. പരിശോധന ആരംഭിച്ചെങ്കിലും വിപണിയില്‍ നിന്ന് ഉത്പന്നങ്ങള്‍ പിന്‍വലിച്ചിട്ടില്ല എന്നാണ് വിവരം. കമ്പനിയുടെ പേര് പുറത്തു വിട്ടിട്ടില്ലെങ്കിലും ജപ്പാനില്‍ നിന്നുള്ള കമ്പനിയുടെ ന്യൂഡില്‍സ് ആണെന്നാണ് ട്വിറ്ററില്‍ നല്‍കിയ ഫോട്ടോയില്‍ നിന്നും വ്യക്തമാകുന്നത്. അതേസമയം സഊദിയില്‍ വിദേശത്തു നിന്ന് ഇറക്കുമതി ചെയ്ത നൂഡില്‍സില്‍ പന്നിമാംസം അടങ്ങിയിട്ടുണ്ടെന്ന് പാക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ശ്രദ്ധയില്‍പ്പെട്ട സഊദി പൗരന്‍ വാണിജ്യ, വ്യവസായ മന്ത്രാലയത്തിന് പരാതി നല്‍കി. തുടര്‍ന്ന് നൂഡില്‍സ് ശേഖരം മന്ത്രാലയ അധികൃതര്‍ പിടിച്ചെടുക്കുകയായിരുന്നു. കേടായതും കാലാവധി തീര്‍ന്നതുമായ ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്നവര്‍ക്കും വാണിജ്യ വഞ്ചന നടത്തുന്നവര്‍ക്കുമെതിരെ നിയമാനുസൃത ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് സഊദി മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

Share news
error: Content is protected !!
Scroll to Top