Section

malabari-logo-mobile

ടെക്‌നോളജിയിലെ കുതിപ്പിനായ് ഖത്തര്‍ അമേരിക്കയില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങുന്നു

HIGHLIGHTS : ദോഹ: ടെക്‌നോളജി, റിയല്‍ എസ്‌റ്റേറ്റ് തുടങ്ങിയ മേഖലകളിലെ വളര്‍ച്ചയ്ക്കായി ഖത്തര്‍ അമേരിക്കയില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങു. കഴിഞ്ഞദിവസം രാജ്യത്ത്

ദോഹ: ടെക്‌നോളജി, റിയല്‍ എസ്‌റ്റേറ്റ് തുടങ്ങിയ മേഖലകളിലെ വളര്‍ച്ചയ്ക്കായി ഖത്തര്‍ അമേരിക്കയില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങു. കഴിഞ്ഞദിവസം രാജ്യത്ത് സന്ദര്‍ശനത്തിനെത്തിയ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയുമായി ഇതിനുള്ള കരാര്‍ ഉറപ്പിച്ചതായാണ് റിപ്പോര്‍ട്ട്.

ഏകദേശം എണ്‍പത്തിയേഴര കോടി ഡോളര്‍ ഇതിനായി അമേരിക്കയില്‍ നികേഷിക്കാനാണ് തീരുമാമെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ തുക നിക്ഷേപിക്കുമെന്നാണ് സൂചന.

sameeksha-malabarinews

അമേരിക്കയില്‍ നിലവില്‍ മുപ്പത് ബില്യണ്‍ ഡോളറിന്റെ നിക്ഷേപം ഖത്തറിനുണ്ട്.
അതെസമയം ഖത്തറിനെതിരെ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം ഗള്‍ഫ് മേഖലയ്ക്ക് ഗുണം ചെയ്യില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ വ്യക്തമാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!