മലപ്പുറം: ശബരിമലയില്‍ ദര്‍ശനം നടത്തിയ കനകദുര്‍ഗയ്ക്ക് ഭര്‍തൃവീട്ടില്‍ വെച്ച് മര്‍ദനമേറ്റെന്ന് പരാതി. കനകദുര്‍ഗ പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. പെരിന്തല്‍മണ്ണയിലെ ഇവരുടെ ഭര്‍ത്താവിന്റെ വീട്ടിലെത്തിയപ്പോഴാണ് സംഭവം. ഭര്‍ത്താവിന്റെ അമ്മ കനകദുര്‍ഗയെ പട്ടികകൊണ്ട് തലക്കടിച്ചെന്നാണ് പരാതി.
ഇതെതുടര്‍ന്ന് ഇവര്‍ പെരിന്തല്‍മണ്ണയിലെ ജില്ലാ ആശുപത്രിയില്‍ ചികിത്സതേടുകയായിരുന്നു. ഇവിടെ നിന്ന് മഞ്ചേരി മെഡിക്കല്‍ കോളേജിലേക്കും അവിടെ ന്യൂറോ സര്‍ജന്‍ ഇല്ലാത്തതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും കൊണ്ടുപോയിരിക്കുകയാണ്.
എന്നാല്‍ ഇവരുടെ ഭര്‍ത്താവിന്റെ അമ്മയും ആശുപത്രിയിലെത്തിയിട്ടുണ്ട്. അവര്‍ കനകദുര്‍ഗ തന്നെ പിടിച്ചുതള്ളിയെന്നാണ് പറഞ്ഞത്. ഇതെതുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ഇരുവരില്‍ നിന്നും മൊഴിയെടുത്തു.




