ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചു

ചെന്നൈ പ്രശസ്ത മലയാള സിനിമാസംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. തിങ്കളാഴ്ച രാത്രി എട്ടരയോടെയായിരിന്നു അന്ത്യം.

കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കുശേഷം ചികിത്സയിലായിരുന്നു.
തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ ഊരുട്ടമ്പലത്ത് 1953ലാണ് ലെനിന്‍ രാജേന്ദ്രന്‍ ജനിച്ചത്. എം വേലുക്കുട്ടിയുടെയും ഭാസമ്മയുടെയും മകനായി ജനിച്ച ലെനിന്‍ രാജേന്ദ്രന്‍ സ്റ്റുഡന്റ് ഫെഡറേഷന്റെ സജീവ പ്രവര്‍ത്തകനായിരുന്നു.

1981ല്‍ പുറത്തിറങ്ങിയ വേനല്‍ ആണ് ആദ്യ ചിത്രം. ചില്ല്, പ്രേംനസീറിനെ കാണ്‍മാനില്ല, മീനമാസത്തിലെ സൂര്യന്‍, സ്വാതി തിരുനാള്‍, പുരാവൃത്തം , വചനം, കുലം, ദൈവത്തിന്റെ വികൃതികള്‍, മഴ, അന്യര്‍, രാത്രിമഴ, ഇടവപ്പാതി എന്നിവയാണ് അദ്ദേഹം സംവിധാനം ചെയ്ത സിനിമകള്‍.
ഇടതുപക്ഷസഹയാത്രികനായ ലെനിന്‍ രാജേന്ദ്രന്‍ രണ്ട് തവണ ഒറ്റപ്പാലത്തുനിന്ന് ലോകസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്.
ദൈവത്തിന്റെ വികൃതികള്‍, മഴ എന്നീ ചിത്രങ്ങള്‍ക്ക് മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌ക്കാരവും, രാത്രിമഴക്ക് മികച്ച സംവിധായകനുള്ള അവാര്‍ഡും ലഭിച്ചു.
ഭാര്യ രമണി, മക്കള്‍; ഡോ. പാര്‍വ്വതി, ഗൗതമന്‍.

Share news
error: Content is protected !!
Scroll to Top