വയനാട്ടില്‍ കഞ്ചാവുമായി താനൂര്‍ സ്വദേശികള്‍ പിടിയില്‍

ബത്തേരി :ബുള്ളറ്റില്‍ കഞ്ചാവുകടത്തുകയായിരുന്ന യുവാക്കളെ എക്‌സൈസ് പിടികൂടി. താനൂര്‍ സ്വദേശികളായ സുഹൈല്‍(31), റഷീദ്(26) എന്നിവരെയാണ് സുല്‍ത്താന്‍ബത്തേരി എക്‌സൈസ് ഇന്‍സ്‌പെക്ടറും സംഘവും അറസ്റ്റ് ചെയ്തത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബുള്ളറ്റും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഞായറാഴ്ചയാണ് സംഭവം കര്‍ണാടകയിലെ ബൈരക്കുപ്പയില്‍ നിന്നുമാണ് ഇവര്‍ കഞ്ചാവുമായി എത്തിയത്. വാഹനപരിശോധനക്കിടെ ഇവര്‍ പിടിയിലാവുകയായിരുന്നു. ബത്തേരി കോടതിയില്‍ ഹാജരാക്കിയ ഇവര്‍ക്ക് ജാമ്യം ലഭിച്ചു.

കഴിഞ്ഞ ദിവസം ബൈരക്കുപ്പയില്‍ നിന്നും കേരളത്തിലേക്ക് കടത്തിയ ഇരുപത് കിലോയിലധികം കഞ്ചാവ് ബാവ്‌ലിയില്‍ വെച്ച് എക്‌സൈസ് പിടികൂടിയിരുന്നു.

Related Articles