ദോഹയില്‍ സൂഖ്‌ വാഖിഫ്‌ മഹോത്സവത്തിന്‌ തുടക്കമായി

images (1)ദോഹ: ഒരാഴ്ച നീണ്ടുനില്‍ക്കുന്ന സൂഖ് വാഖിഫ് മഹോത്സവത്തിന് തുടക്കമായി. റസ്‌ലിംഗ് മത്സരവും സംഗീതനിശയും ഉള്‍പ്പെടുന്ന ഈ വര്‍ഷത്തെ സൂഖ് വാഖിഫ് മഹോത്സവം കൂടുതല്‍ പേരെ ആകര്‍ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അല്‍ അഹമ്മദ് സ്‌ക്വയറില്‍ പ്രത്യേകമായി പണിത പ്രദേശത്താണ് റസ്‌ലിംഗ് മത്സരം അരങ്ങേറുന്നത്. ലോകപ്രശസ്ത റസ്‌ലിംഗ് താരങ്ങള്‍ ഇവിടെ മത്സരിക്കാന്‍ എത്തുന്നുണ്ട്. ആറുതവണ ലോകചാംപ്യനായ ബൂക്കര്‍ ടി, ഈ കളിയിലെ കേമന്മാരായ ക്രിസ് റോബര്‍, ലൂതര്‍ വാര്‍ഡ് തുടങ്ങിയവര്‍ ഖത്തറിലെത്തുന്നുണ്ട്. പ്രദര്‍ശനം കാണാനുള്ള 50, 100, 300 റിയാല്‍ വിലയുള്ള ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴിയോ കളിസ്ഥലത്തോ വാങ്ങാവുന്നതാണ്.
റസ്‌ലിംഗിനു പുറമേ മറ്റു നിരവധി കലാപ്രകടനങ്ങളും അരങ്ങേറുന്ന സൂഖ് വാഖിഫ് മഹോത്സവം ഏപ്രില്‍ 17 വരെ വൈകിട്ട് നാല് മുതല്‍ രാത്രി ഒന്‍പത് വരെയാണുണ്ടാവുക.

Share news
error: Content is protected !!
Scroll to Top