Section

malabari-logo-mobile

പാര്‍ടൈം വീട്ടുജോലിക്കാരുടെ കുറവ്‌; ഖത്തറികളും പ്രവാസികളും ഒരു പോലെ പ്രയാസത്തില്‍

HIGHLIGHTS : ദോഹ: ഖത്തരികള്‍ക്കിടയിലും പ്രവാസികള്‍ക്കിടയിലും പാര്‍ട്ട് ടൈം വീട്ടുജോലിക്കാരുടെ കുറവ് റമദാനില്‍ വലിയ തോതില്‍ പ്രയാസം സൃഷ്ടിച്ചതായി റിപ്പോര്‍ട്ട്.

images (4)ദോഹ: ഖത്തരികള്‍ക്കിടയിലും പ്രവാസികള്‍ക്കിടയിലും പാര്‍ട്ട് ടൈം വീട്ടുജോലിക്കാരുടെ കുറവ് റമദാനില്‍ വലിയ തോതില്‍ പ്രയാസം സൃഷ്ടിച്ചതായി റിപ്പോര്‍ട്ട്.
റമദാനില്‍ സാധാരണഗതിയില്‍ വീട്ടുജോലിക്ക് മണിക്കൂര്‍ നിരക്കില്‍ ശമ്പളം നല്കിയാണ് ആളെ നിര്‍ത്താറുള്ളത്.
ഇഫ്താര്‍ പാര്‍ട്ടികള്‍ക്കും അതിഥികള്‍ക്കും ഭക്ഷണമുണ്ടാക്കാനാണ് ഇത്തരത്തില്‍ പാര്‍ട്ട് ടൈം വീട്ടുജോലിക്കാരുടെ സേവനം ഉപയോഗപ്പെടുത്താറുള്ളത്.
ആവശ്യക്കാരുടെ എണ്ണം വര്‍ധിച്ചതോടെ മാന്‍പവര്‍ ഏജന്‍സികള്‍ ജോലിക്കാരുടെ മണിക്കൂര്‍ തുക വര്‍ധിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സാധാരണ മാസങ്ങളില്‍ മണിക്കൂറിന് 25 റിയാല്‍ ഈടാക്കി ലഭ്യമാകുന്ന വീട്ടുജോലിക്കാര്‍ക്ക് റമദാനില്‍ 40 മുതല്‍ 70 റിയാല്‍ വരെയാണ് ചാര്‍ജ് ഉണ്ടാകുക.
മുഴുസമയ വീട്ടുജോലിക്കാരികളെ നിയോഗിക്കുന്നതിന് പകരം ആവശ്യത്തിന് പാര്‍ട്ട് ടൈം ജോലിക്കാരെ നിയോഗിക്കുന്നതാണ് നിരവധി കുടുംബങ്ങള്‍ക്ക് സാമ്പത്തികമായി താങ്ങാനാവുന്ന അവസ്ഥയുണ്ടാക്കുന്നത്.
സ്ഥിരം ജോലിക്കാരികളെ ലഭ്യമാകാന്‍ നിരവധി കടമ്പകളുണ്ടെന്ന് മാത്രമല്ല, മാസങ്ങളോളം കാത്തിരിക്കേണ്ടതുമുണ്ട്. എന്നാല്‍ പാര്‍ട്ട് ടൈം ജോലിക്കാരുടെ നിയമനത്തില്‍ അത്തരം പ്രയാസങ്ങളില്ലാത്തതും നിരവധി കുടുംബങ്ങളെ ഇത്തരം നിയമനങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നുണ്ട്.
ചില കുടുംബങ്ങള്‍ പാര്‍ട്ട് ടൈം ജോലിക്കാര്‍ക്കാരുടെ സഹായത്തിനായി മാത്രം നാലായിരം റിയാലോളമാണ് ചെലവഴിക്കുന്നത്.
സാധാരണ ദിവസങ്ങളില്‍ പാര്‍ട്ട് ടൈം ജോലിക്കാരികള്‍ക്ക് ഈടാക്കുന്നതിനേക്കാള്‍ വലിയ തുക റമദാനില്‍ മാന്‍ പവര്‍ ഏജന്‍സികള്‍ ഈടാക്കുന്നത് താങ്ങാവുന്നതിനേക്കാള്‍ കൂടുതലാണെങ്കിലും തങ്ങള്‍ക്കു മുമ്പില്‍ മറ്റു വഴികളില്ലെന്നാണ് ഒരു വീട്ടമ്മ പ്രതികരിച്ചത്.
നിരവധി ജോലികള്‍ക്ക് റമദാനില്‍ സമയത്തില്‍ ഇളവുണ്ടെങ്കിലും വീട്ടുജോലിക്കാരികള്‍ക്ക് കൂടുതല്‍ ജോലി ചെയ്യേണ്ട അവസ്ഥയുണ്ടാകുന്നുണ്ടെന്നും അതുകാരണം വീട്ടുജോലിക്കാരില്‍ ചിലരൊക്കെ റമദാനില്‍ ചാടിപ്പോകുന്നത് ജി സി സി രാജ്യങ്ങളിലെ പതിവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!