Section

malabari-logo-mobile

ഖത്തറില്‍ വ്യാജ വില്‍പ്പന നടത്തിയ കമ്പനി പൂട്ടിച്ചു

HIGHLIGHTS : ദോഹ: രാജ്യത്ത് വ്യാജഅഗ്നിശമന യന്ത്രവില്‍പ്പന നടത്തിയ കമ്പനി സാമ്പത്തിക വാണിജ്യ മന്ത്രാലയം അധികൃതര്‍ അടപ്പിച്ചു. ഒരുമാസത്തേക്കാണ് കമ്പനി പൂട്ടിച്ചത്...

ദോഹ: രാജ്യത്ത് വ്യാജഅഗ്നിശമന യന്ത്രവില്‍പ്പന നടത്തിയ കമ്പനി സാമ്പത്തിക വാണിജ്യ മന്ത്രാലയം അധികൃതര്‍ അടപ്പിച്ചു. ഒരുമാസത്തേക്കാണ് കമ്പനി പൂട്ടിച്ചത്. അന്താരാഷ്ട്ര ബ്രാന്‍ഡിന്റെ പേരിലാണ് കമ്പനി വ്യാജ അഗ്നിശമന യന്ത്രം വില്‍പ്പന നടത്തിയത്.

സല്‍വ റോഡില്‍ പ്രവര്‍ത്തിക്കുന്ന ഈ കമ്പനിയില്‍ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്. ഇതെതുടര്‍ന്ന് സല്‍വ റോഡിലെ കമ്പനിയുടെ ശാഖയും അല്‍ സെയ്‌ലിയയിലെ സംഭരണശാലയും ഒരുമാസത്തേക്ക് അടച്ചു. കമ്പനിയുടെ ആസ്ഥാനത്തു നിന്നും 2,749 സംഭരണശാലയില്‍ നിന്നായി 2,256 അഗ്നിശമന യന്ത്രങ്ങളാണ് അധികൃതര്‍ പിടിച്ചെടുത്തത്.

sameeksha-malabarinews

വിപണിയിലെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിന്റെയും ഉപഭോക്താവിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന്റെയും ഭാഗമായാണ് പരിശോധന. നിയമലംഘനം സംബന്ധിച്ചുള്ള വിവരം സാമ്പത്തിക വാണിജ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അധികൃതരെ അറിയിക്കണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!