ഖത്തര്‍ പോസ്റ്റല്‍ സര്‍വീസിന് പുതിയ മുഖം

ദോഹ: പുതിയ മുഖവുമായി ഖത്തര്‍ പോസ്റ്റല്‍ സര്‍വീസ് കമ്പനി(ക്യു പോസ്റ്റ്). ഖത്തര്‍ പോസ്റ്റിന്റെ പുതിയ ബ്രാന്‍ഡ് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനി ഉദ്ഘാടനം ചെയ്തു. കമ്പനിയുടെ എല്ലാ തലങ്ങളിലും നവീകരണ പദ്ധതികള്‍ അതിവേഗത്തില്‍ നടപ്പാക്കി വരികയാണെന്നും ക്യു പോസ്റ്റ് മാനേജിങ് ഡയറക്ടര്‍ ഫലേ മുഹമ്മദ് അല്‍ നുഐമി വ്യക്തമാക്കി.

ആധുനിക ജീവിതം ആവശ്യപ്പെടുന്ന വിധത്തിലുള്ള ലോകനിലവാരത്തിലുള്ള പദ്ധതികളും സേവനങ്ങളും ആവിഷ്‌കരിക്കുകയാണ് ക്യു പോസ്റ്റ് ലക്ഷ്യമിടുന്നത്. തപാല്‍മേഖലയെ ശക്തിപ്പെടുത്താനായി ഇനിയും നിക്ഷേപം നടത്തും. പുറംലേകവുമായി ഖത്തറിനെ ബന്ധിപ്പിക്കുന്ന ഉത്തരവാദിത്വമാണ് ക്യു പോസ്റ്റിന്റേത്. ഖത്തറിന്റെ പോസ്റ്റല്‍ രംഗത്തെ പുതിയ തുടക്കമാണിതെന്നും അല്‍ നുഐമി പറഞ്ഞു.

Share news
error: Content is protected !!
Scroll to Top