ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരം വീണ് യുവാവ് മരിച്ചു

ഇടുക്കി: ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരം കടപുഴകി വീണ് യുവാവ് മരിച്ചു. പന്തടിക്കുളം സ്വദേശി മനു(21)ആണ് മരിച്ചത്. ഇടുക്കി ജില്ലയിലെ പൂപ്പാറയ്ക്ക സമീപമാണ് അപകടം സംഭവിച്ചത്.

കൂടെ യാത്ര ചെയ്തിരുന്ന നന്ദു എന്ന യുവാവിനെ ഗുരുതര പരുക്കുകളോടെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ജില്ലയില്‍ മഴ കുറവുണ്ടെങ്കിലും പൊതുജനങ്ങളോട് ജാഗ്രത പുലര്‍ത്തണമെന്ന് കലക്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top