ബഹ്‌റൈനില്‍ ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച ഭര്‍ത്താവ് അറസ്റ്റിലായി

മനാമ: ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്ന ആശുപത്രിയില്‍ കഴിയുന്ന യുവതി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ഞെട്ടിക്കുന്ന സത്യം പുറം ലോകമറിയുന്നത്.

പലസമയങ്ങളിലും ഭര്‍ത്താവ് വളരെ ക്രൂരമായി യുവതിയെ മര്‍ദ്ദിക്കാറുണ്ടായിരുന്നെന്ന് അവര്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നുണ്ട്. തന്നെ മര്‍ദ്ദിച്ച ശേഷം ഭര്‍ത്താവ് മക്കളുമായി കടന്നുകളായാന്‍ ശ്രമിച്ചതായും യുവതി പറയുന്നുണ്ട്. ഭര്‍ത്താവിന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് യുവതിയുടെ ശരീരമാസകലം പരിക്കേറ്റിട്ടുണ്ട്.

ക്രൂരമായി ആക്രമിക്കപ്പെട്ട യുവതി സാല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സില്‍ ചികിത്സയിലാണിപ്പോള്‍.

Share news
error: Content is protected !!
Scroll to Top