Section

malabari-logo-mobile

ക്വാറി പ്രവര്‍ത്തനത്തിന് നിയന്ത്രണം

HIGHLIGHTS : മലപ്പുറം: മഴ തുടരുന്ന സാഹചര്യത്തില്‍ ദുരന്തങ്ങള്‍ ഒഴിവാക്കുന്നതിനായി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ചെങ്കല്ല്, കരിങ്കല്ല് ക്വാറികളുടെ പ്രവര...

മലപ്പുറം: സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ക്വാറിള്‍ പ്രവര്‍ത്തിക്കുന്നതിന് 48 മണിക്കൂര്‍ നിരോധനമേര്‍പ്പെടുത്തി. മഴ തുടരുന്ന സാഹചര്യത്തില്‍ ദുരന്തങ്ങള്‍ ഒഴിവാക്കുന്നതിനാണ് നടപടി. ദുരന്തനിവാരണ നിയമം സെക്ഷന്‍ 30,34 പ്രകാരമാണ് തീരുമാനമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു.
മഴക്കാലകെടുതിയുമായി ബന്ധപ്പെട്ട മുന്‍കരുതലെടുക്കുന്നതിന് ജില്ലയിലെ വകുപ്പ് മേധാവികളുടെയും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും യോഗം ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്നു.
ദുരന്തങ്ങളുണ്ടായാല്‍ അടിയന്തിര രക്ഷാദൗത്യന് സജ്ജമാവാന്‍ റവന്യൂ, പോലീസ്, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ വകുപ്പുകള്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. വനാതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശവും നല്‍കി. ദുരന്ത സാധ്യതയുള്ള പ്രദേശങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തി പ്രതിരോധ സംവിധാനം സ്വീകരിക്കാനും യോഗത്തില്‍ തീരുമാനിച്ചു. കണ്‍ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതോടൊപ്പം ജെസിബി, ക്രെയ്ന്‍, ആംബുലന്‍സ് ഉടമസ്ഥരുടെ വിവരങ്ങള്‍ ശേഖരിച്ച് അടിയന്തിര സാഹചര്യങ്ങളില്‍ ലഭ്യമാക്കാനും നിര്‍ദേശം നല്‍കി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!