ഖത്തര്‍ കേരളീയം 2014ന്റെ ഭാഗമായി രചനാ മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നു

exam-writingദാഹ: ഖത്തര്‍ കേരളീയം 2014ന്റെ ഭാഗമായി എഫ് സി സി ലൈബ്രറി വായനക്കൂട്ടം മലയാളികള്‍ക്കായി രചനാ മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നു. കഥ, കവിത, നാടകം, തിരക്കഥ എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.
കേരളത്തിലെയും ഖത്തറിലെയും പ്രശസ്തരായ എഴുത്തുകാരടങ്ങിയ ജൂറിയായിരിക്കും മത്സരങ്ങള്‍ വിലയിരുത്തുക. മുമ്പ് പ്രസിദ്ധീകരിച്ചവ സ്വീകരിക്കുന്നതല്ല. പ്രസിദ്ധീകരണാവകാശം എഫ് സി സിക്കായിരിക്കും.രചനകള്‍ 31ന് മുമ്പ് fccqatarkeraleeyam@gmail.com എന്ന വിലാസത്തിലോ എഫ് സി സി യില്‍ നേരിട്ടോ എത്തിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 4466121366438343 നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
Share news
error: Content is protected !!
Scroll to Top