പ്രവാസി തൊഴിലാളികള്‍ക്ക് സഹായഹസ്തവുമായി ഖത്തര്‍ ചാരിറ്റി

ദോഹ: രാജ്യത്തെ പ്രവാസി തൊഴിലാളികള്‍ക്ക് സഹായഹസ്തവുമായി ഖത്തര്‍ ചാരിറ്റി(ക്യുസി)രംഗത്ത്. ‘നിങ്ങള്‍ തനിച്ചല്ല’ എന്ന പേരില്‍ ക്യുസി നടത്തുന്ന പദ്ധതിയുടെ ഭാഗമായി സ്വകാര്യ കമ്പനിയുമായി സഹകരിച്ചാണ് സഹായ കിറ്റുകള്‍ വിതരണം നടത്തിയത്.

ഖത്തറിന്റെ വികസനത്തില്‍ പ്രധാന പങ്കുവഹിക്കുന്ന തൊഴിലാളികളെ സഹായിക്കാനാവുന്നതില്‍ തങ്ങള്‍ക്ക് ഏറെ സന്തോഷമുള്ളതായും ക്യുസി സേവനപദ്ധതി വിഭാഗം ഡയറക്ടര്‍ ഫരീദ് ഖലീല്‍ അല്‍ സിദ്ദിഖി വ്യക്തമാക്കി.