Section

malabari-logo-mobile

ഖത്തറിന് ഭക്ഷ്യവസ്തുക്കളുമായി ഇറാന്റെ അഞ്ച് വിമാനങ്ങള്‍

HIGHLIGHTS : ടെഹ്‌റാന്‍ : ഖത്തറിനോട് പ്രധാനപ്പെട്ട ഗള്‍ഫ് രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ സാഹയവുമായി ഇറാന്‍. ഖത്തറിലേക്ക് ഭക്ഷണവസ്തുക്കള്‍ അടങ...

ടെഹ്‌റാന്‍ : ഖത്തറിനോട് പ്രധാനപ്പെട്ട ഗള്‍ഫ് രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ സാഹയവുമായി ഇറാന്‍. ഖത്തറിലേക്ക് ഭക്ഷണവസ്തുക്കള്‍ അടങ്ങിയ അഞ്ച് വിമാനങ്ങള്‍ ഇറാന്‍ അയച്ചിരിക്കുകയാണ്.

90 ടണ്‍ തൂക്കമുള്ള കാര്‍ഗോയാണ് ഓരോ വിമാനത്തിലും കയറ്റിയയച്ചിട്ടുള്ളതെന്ന് ഇറാന്‍ വ്യേമയാന വക്തമാവ് ഷാറൂഖ് നൗഷാബാദി വ്യക്തമാക്കി. ഇതിനുപുറമെ 350 ടണ്‍ ഭക്ഷ്യ വസ്തുക്കളുമായി മൂന്ന് കപ്പലുകളും ഖത്തറിലേക്ക് പുറപ്പെടാന്‍ തയ്യാറെടുക്കുന്നതായും അദേഹം പറഞ്ഞു.

sameeksha-malabarinews

ഖത്തര്‍ ആവശ്യപ്പെടുന്നമുറയ്ക്ക് കൂടുതല്‍ ഭക്ഷ്യവസ്തുക്കള്‍ എത്തിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. അതെസമയം ഇവയെല്ലാം സൗജന്യമായി നല്‍കുന്നതാണോ അതോ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കയറ്റുമതി ചെയ്യുന്നതാണോ എന്നകാര്യം ഷാറൂഖ് നൗഷാബാദി വ്യക്തമാക്കിയിട്ടില്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!