Section

malabari-logo-mobile

ഖത്തറില്‍ പ്രവാസി തൊഴിലാളികള്‍ക്ക് ഭക്ഷണപ്പൊതി വിതരണം തുടങ്ങി

HIGHLIGHTS : ദോഹ: രാജ്യത്ത് ജോലി ചെയ്തുവരുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പ്രവാസികള്‍ക്കായി ഭക്ഷണ വിതരണം ആരംഭിച്ചു. ഖത്തര്‍ ചാരിറ്റിയാണ് 'തൊഴിലാളികള്...

ദോഹ: രാജ്യത്ത് ജോലി ചെയ്തുവരുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പ്രവാസികള്‍ക്കായി ഭക്ഷണ വിതരണം ആരംഭിച്ചു. ഖത്തര്‍ ചാരിറ്റിയാണ് ‘തൊഴിലാളികള്‍ക്കായി ഭക്ഷണപ്പൊതി’ പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. രാജ്യത്തിനുവേണ്ടി ജോലി ചെയ്യുന്ന തൊഴിലാളികളെ ലക്ഷ്യം വെച്ചാണ് പദ്ധതി നടപ്പില്‍ വരുത്തിയിരിക്കുന്നത്.

പ്രധാനമായും നിര്‍മ്മാണ മേഖലയിലും ഫാമുകളിലും ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കുവേണ്ടിയാണ് പദ്ധതി. രാജ്യത്താകെ ആയിരത്തോളം തൊഴിലാളികളെയാണ് പ്രചാരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഖത്തര്‍ ചാരിറ്റി പ്രാദേശിക പ്രവര്‍ത്തന വിഭാഗത്തിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ അലി അല്‍ ഗരീബ് വ്യക്തമാക്കി. തൊഴിലാളികള്‍ക്കുള്ള ശൈത്യകാല സഹായം വിവിധ മാളുകളിലും വാണിജ്യകേന്ദ്രങ്ങളിലുമായി നേരത്തെ നടത്തിയിരന്നു. അതിന് സമാനമായ പദ്ധതിയാണ് ഇതെന്ന് പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

sameeksha-malabarinews

ഹയാത് പ്ലാസയിലും എസ്ദാന്‍ മാളിലുമായി വിപണന പ്രചരണത്തിലൂടെയാണ് തൊഴിലാളികള്‍ക്ക് ഭക്ഷണപ്പൊതിയെന്ന പ്രചരണം നടത്തുന്നത്. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് എസ്ദാന്‍ മാളില്‍ പ്രചാരണം നടത്തുന്നത്. പദ്ധതിയിലേക്ക് പൗരന്‍മാര്‍ക്കും പ്രവാസികള്‍ക്കും സംഭാവന നല്‍കാവുന്നതാണ്.

പദ്ധതിയിലേക്ക് സഹായം നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ ചാരിറ്റിയുടെ വെബ്‌സൈറ്റിലും ആപ്ലിക്കേഷനിലും ബന്ധപ്പെടാവുന്നതാണ്. ഖത്തര്‍ ചാരിറ്റിയുടെ വിവധ സ്ഥലങ്ങളിലെ ശാഖകളിലും സംഭാവന നല്‍കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 44667711 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!