Section

malabari-logo-mobile

ഖത്തര്‍ സെന്‍ട്രല്‍ ജയിലില്‍ ഇന്ത്യന്‍ തടവുകാരുടെ എണ്ണത്തില്‍ വര്‍ധന

HIGHLIGHTS : ദോഹ: ഖത്തര്‍ സെന്‍ട്രല്‍ ജയിലിലും നാടുകടത്തല്‍ കേന്ദ്രത്തിലും കഴിയുന്ന ഇന്ത്യക്കാരുടെ എണ്ണം വര്‍ധിക്കുന്നു. ഇന്ത്യന്‍ എംബസിയുടെ പ്രതിമാസ ഓപ്പണ്‍ ഹൗ...

ദോഹ: ഖത്തര്‍ സെന്‍ട്രല്‍ ജയിലിലും നാടുകടത്തല്‍ കേന്ദ്രത്തിലും കഴിയുന്ന ഇന്ത്യക്കാരുടെ എണ്ണം വര്‍ധിക്കുന്നു. ഇന്ത്യന്‍ എംബസിയുടെ പ്രതിമാസ ഓപ്പണ്‍ ഹൗസിലൂടെ പുറത്തുവിട്ട പുതിയ കണക്കു പ്രകാരം സെന്‍ട്രല്‍ ജയിലില്‍ 206 ഉം നാടുകടത്തല്‍ കേന്ദ്രത്തില്‍ 81 ഇന്ത്യക്കാരുമാണ് ഉള്ളത്.

നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിയുന്ന ഇന്ത്യക്കാര്‍ക്ക് സ്വദേശത്തേക്ക് മടങ്ങാനായി 64 അടിയന്തര സര്‍ട്ടിഫിക്കറ്റുകളും ഓഗസ്റ്റില്‍ വിതരണം ചെയ്തു. 19 പേര്‍ക്ക് വിമാന ടിക്കറ്റും വിതരണം ചെയ്തു. ഓഗസ്റ്റില്‍ സല്‍വ, മിസൈദ്, അല്‍ഖോര്‍, ദുഖാന്‍, സിക്രീത്ത് എന്നിവിടങ്ങളിലായി കോണ്‍സുലര്‍ ക്യാമ്പുകളും നടത്തി. ക്യാമ്പിലൂടെ 107 കോണ്‍സുലാര്‍ സേവനങ്ങലാണ് നല്‍കിയത്.

sameeksha-malabarinews

കുറഞ്ഞവരുമാനക്കാരായ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് മരുന്നുകളും ഭക്ഷണവും ഇന്ത്യന്‍ എംബസിയുടെ അപ്പെക്‌സ് സംഘടനയായ ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറത്തിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്തു. ഐസിബിഎഫ് നടത്തിയ സൗജന്യ മെഡിക്കല്‍ ക്യാമ്പിലൂടെ വ്യത്യസ്ത രാജ്യങ്ങളിലെ നാന്നൂറോളം തൊഴിലാളികള്‍ക്കാണ് പ്രയോജനം ലഭിച്ചിരിക്കുന്നത്.

ഇന്ത്യന്‍ എംബസിയില്‍ നടന്ന ഓപ്പണ്‍ ഹൗസില്‍ സ്ഥാനപതിക്കു പുറമെ തേഡ് സെക്രട്ടറി എം അലീം, ഐസിബിഎഫ് പ്രസിഡന്റ് ,ഡേവിഡ് എടക്കളത്തൂര്‍, വെസ്പ്രസിഡന്റ് പി എന്‍ ബാബുരാജന്‍, ജനറല്‍ സെക്രട്ടറി മഹേഷ് ഗൗഡ, ഐസിബിഎഫ് മാനേജ്‌മെന്റ് കമ്മിറ്റി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!