Section

malabari-logo-mobile

ഖത്തറില്‍ നെയ്മീന്‍ പിടിക്കാന്‍ വിലക്ക്

HIGHLIGHTS : ദോഹ: രാജ്യത്ത് നെയ്മീന്‍(കിങ് ഫിഷ്) പിടിക്കുന്നതിന് നരോധനം എര്‍പ്പെടുത്തും. നഗരസഭ പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം രണ്ടുമാസത്തേക്കാണ് വി...

ദോഹ: രാജ്യത്ത് നെയ്മീന്‍(കിങ് ഫിഷ്) പിടിക്കുന്നതിന് നരോധനം എര്‍പ്പെടുത്തും. നഗരസഭ പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം രണ്ടുമാസത്തേക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ആഗസ്റ്റ് 15 മുതല്‍ ഒക്ടോബര്‍ 15 വരെയാണ് വിലക്ക്. മത്സ്യബന്ധന വകുപ്പിന്റെ ചുമതല നഗരസഭാ പരിസ്ഥതി മന്ത്രാലയത്തിനാണുള്ളത്.

നെയ്മീനുകളുടെ പ്രജനനസമയമാണ് ഓഗസ്റ്റ് 15 മുതലുള്ള എട്ടാഴ്ചകള്‍. അതുകൊണ്ട് തന്നെ എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ഈ സമയത്തു വലകള്‍ ഉപയോഗിച്ച് നെയ്മീന്‍ പിടിക്കാന്‍ വിലക്കുണ്ട്. എന്നാല്‍ ചൂണ്ട ഉപയോഗിച്ച് മീന്‍ പിടിക്കാന്‍ വിലക്കില്ല. എന്നാല്‍ ഇത്തരത്തില്‍ പിടിക്കുന്ന മീന്‍ പുറത്തുകൊണ്ടുപോയി വില്‍പ്പന നടത്താന്‍ വിലക്കുണ്ട്.

sameeksha-malabarinews

വിലക്ക് നിലവില്‍ വരുന്നതോടെ മത്സ്യ ബന്ധന ബോട്ടുകളില്‍ വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കും. വിവരങ്ങള്‍ സംബന്ധിച്ച് മത്സ്യത്തൊഴിലാളികള്‍ക്കായി ബോധവല്‍ക്കരണത്തിനും മന്ത്രാലയം തുടക്കം കുറിച്ചിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!