Section

malabari-logo-mobile

ഇനി ഭീതിയില്ലാതെ ഉറങ്ങാം: പുനര്‍ഗേഹം രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം;അടിത്തറ നിര്‍മ്മാണം പുരോഗമിക്കുന്നു

HIGHLIGHTS : Now sleep without fear: Punargeham second phase construction work has started; foundation construction is in progress

പൊന്നാനി:100 കുടുംബങ്ങള്‍ കൂടി സുരക്ഷിത സ്ഥാനത്തേക്ക് തീരപ്രദേശത്തെ ജനങ്ങളെ പുനരധിവസിപ്പിക്കുക എന്ന ലഷ്യത്തോടെ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന പുനര്‍ഗേഹം പദ്ധതിയുടെ രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പൊന്നാനിയില്‍ തുടക്കം. ഭവന സമുച്ചയത്തിന്റെ അടിത്തറ നിര്‍മാണമാണ് നിലവില്‍ പുരോഗമിക്കുന്നത്.

കടല്‍തീരത്തു നിന്നും 50 മീറ്ററിനുള്ളില്‍ താമസിക്കുന്ന കടലാക്രമണ ഭീഷണിയില്‍ കഴിയുന്ന കുടുംബങ്ങളെ സുരക്ഷിതമായ സ്ഥലത്തേയ്ക്ക് പുനരധിവസിപ്പിക്കുകയാണ് പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നിലവില്‍ 128 കുടുംബങ്ങള്‍ താമസിക്കുന്ന ഭവന സമുച്ചയത്തിനടുത്തായാണ് പുതിയ കെട്ടിട സമുച്ചയം ഉയരുന്നത്. 13 ബ്ലോക്കുകളിലായി 100 വീടുകളാണ് നിര്‍മ്മിക്കുന്നത്. 14.33 കോടി രൂപയാണ് പദ്ധതി ചെലവ്. 540 ചതുരശ്ര അടിയിലാണ് ഓരോ വീടുകളും നിര്‍മിക്കുന്നത്. 18 മാസമാണ് കരാര്‍ കാലാവധി.

sameeksha-malabarinews

രണ്ടാംഘട്ട നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാവുന്നതോടെ കടലാക്രമണ ഭീഷണിയില്ലാതെ 228 മത്സ്യത്തൊഴിലാളി കുടുംബങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റാന്‍ സാധിക്കും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!