HIGHLIGHTS : HR Manager Vacancy
എറണാകുളം ജില്ലയിലെ ഒരു അർദ്ധസർക്കാർ സ്ഥാപനത്തിൽ മാനേജർ (എച്ച്.ആര്‍) തസ്തികയിൽ ഒരു സ്ഥിരം ഒഴിവുണ്ട്. ശമ്പള സ്കെയില്‍: 68700-110400/-. ഏതെങ്കിലും വിഷയത്തിൽ ബിരുദം, ഒരു അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നും എം.ബി.എ ( പേഴ്‍സണല്‍/ എച്ച്.ആര്‍), എം.എസ്.ഡബ്ല്യുവും നിയമ ബിരുദവും നിശ്ചിത യോഗ്യതയായുള്ള 18-45 പ്രായപരിധിയിലുള്ള (ഇളവുകൾ അനുവദനീയം) തല്പരരായ ഉദ്യോഗാർഥികള്‍ യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 26 നു മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം.
നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമാനാധികാരിയിൽ നിന്നുമുള്ള എന്‍.ഒ.സി ഹാജരാക്കണം.

