Section

malabari-logo-mobile

റൊണാള്‍ഡോയും നെയ്മറും പോയി, പുല്ലാവൂര്‍ പുഴയില്‍ ഇനി മെസ്സി ഒറ്റയ്ക്ക്

HIGHLIGHTS : Ronaldo and Neymar are gone, and Messi is alone in the Pullavur river

കോഴിക്കോട് ;ഖത്തര്‍ ലോകകപ്പ് തുടങ്ങുന്നതിനു മുമ്പുതന്നെ അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം ഇടംപിടിച്ച പുല്ലാവൂര്‍ പുഴയിലെ സ്വപ്ന താരങ്ങള്‍ ഓരോരുത്തരായി പുഴയിറങ്ങുന്നു.

ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ അവസാനിച്ച് ബ്രസീലും പോര്‍ച്ചുഗലും സെമി കാണാതെ പുറത്തായതോടെ മെസ്സി ഒറ്റയ്ക്കായിരിക്കുന്നത്. ഇതോടെ നെയ്മറുടെ യും റൊണാള്‍ഡോയും കട്ടൗട്ടുകള്‍ എടുത്ത് മാറ്റിയതാണ് ഇപ്പോള്‍ ഏറെ ചര്‍ച്ചയാകുന്നത്. ഇത് വലിയ ട്രോളായി അര്‍ജന്റീനിയന്‍ ആരാധകര്‍ ഉയര്‍ത്തിക്കാണിക്കുന്നുമുണ്ട്.

sameeksha-malabarinews

കോഴിക്കോടിന്റെ ഉള്‍നാടന്‍ ഗ്രാമമായ പുള്ളാവൂര്‍ ചെറുപുഴയില്‍ സ്ഥാപിച്ച മെസ്സിയും നെയ്മറും റൊണാള്‍ഡോയും കൂറ്റന്‍ കട്ടൗട്ടുകള്‍ കേരളത്തിന്റെ ഫുട്‌ബോള്‍ ആരാധനയുടെ അടയാളമായി ലോകത്ത് ലോകകപ്പിനെ വരവേല്‍ക്കുമ്പോള്‍ തന്നെ ചര്‍ച്ചായിരുന്നു. ഫിഫയുടെ ഔദ്യോഗിക പേജില്‍ പോലും പുള്ളാവൂര്‍ പുഴയും മെസ്സിയും നെയ്മറും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും നിറഞ്ഞുനിന്നു

ഇതിനിടെ ഇത്തരം കട്ടൗട്ടുകള്‍ പുഴയുടെ നീരൊഴുക്ക് തടസ്സപ്പെടുത്തുന്നു എന്ന പരാതിയുമായി കോടതിയേയും തദ്ദേശ ഭരണകൂടങ്ങളേയും ചിലര്‍ സമീപിച്ചതും വാര്‍ത്തയായിരുന്നു എന്നാല്‍ ഭരണകൂടം ആകെ ഫുട്‌ബോള്‍ ആരാധകര്‍ക്കൊപ്പം നിന്നതോടെ മെസ്സിയും നെയ്മറും ക്രിസ്ത്യന്‍ ആയും റൊണാള്‍ഡോയും പുള്ളാവൂര്‍ പുഴയില്‍ തലയുയര്‍ത്തി നിന്നു

എന്നാല്‍ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ബ്രസീലിനും, പോര്‍ച്ചുഗലിനും പുറത്തേക്കുള്ള വഴി തുറുന്നതോടെയാണ് മെസ്സിയുടെ കട്ടൗട്ട് മാത്രം പുഴയില്‍ അവശേഷിക്കുന്നത്
എന്നാല്‍ അര്‍ജന്റീന ക്രൊയേഷ്യ യുമായി മത്സരിക്കുന്ന ആദ്യ സെമിഫൈനല്‍ വരെ മാത്രമെ മെസ്സിയുടെ കട്ടൗട്ട് നിലനില്‍ക്കു എന്നാണ് എതിരാളികള്‍ വാദിക്കുന്നത്. ഇത് അംഗീകരിക്കാന്‍ മെസ്സിയുടെ ആരാധര്‍ ഒരുക്കമല്ല. ഖത്തറില്‍ അര്‍ജന്റീന അര്‍ജന്റീന കപ്പ് ഉയര്‍ത്തുമ്പോള്‍ പുള്ളാവൂര്‍ പുഴയിലെ മെസ്സിയുടെ കയ്യിലും കപ്പ് എത്തുമെന്ന് ആരാധകര്‍ പറയുന്നു.

ഇതിനിടെ ചിലര്‍ പുള്ളാവൂര്‍ പുഴയിലെ പഴയ നീരൊഴുക്ക് വാദവുമായി രംഗത്തുമെത്തിയിട്ടുണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!